Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് വ്യാപന സാഹചര്യത്തിൽ ലോക്ക് ഡൗൺ ദീർഘിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ജീവൻ നിലനിർത്തുന്നതിനൊപ്പം ജീവിതവും മുന്നോട്ട് കൊണ്ടു പോകണം എന്ന് പ്രധാനമന്ത്രി പറഞ്ഞത്, വളരെ ശരിയാണെന്ന് വിലയിരുത്തി ആരോഗ്യ മന്ത്രി. വിളഞ്ഞ നെല്ലൊക്കെ ഇനി കൊയ്തെടുക്കണം, അല്ലെങ്കിൽ കുറച്ചു കഴിഞ്ഞാൽ പട്ടിണി കിടന്നു മരിക്കേണ്ടി വരും. ഇപ്പോൾ വൈറസ് വന്നു മരിക്കും, പിന്നെ പട്ടിണി കിടന്നു മരിക്കും. ഇതൊക്കെ ബാലൻസ് ചെയ്‌തു പോകണം എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
അതേ സമയം,കുറേ നാളായി എല്ലാവരും കൂടിയുള്ള ഒരു ഭഗീരഥ പ്രയത്നത്തിന് ഫലം കണ്ടതായി ആരോഗ്യ മന്ത്രി അറിയിച്ചു. അതിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളും ചേർന്ന് വലിയ പ്രവർത്തനമാണ് നടത്തിയത്.അതിന്റെ ഫലമായാണ് ഇന്നലത്തെ റിസൽട്ട് വ്യക്തമാക്കുന്നതെന്നും ആരോഗ്യ മന്ത്രി. എന്തായാലും കുറേ കേസുകൾ ഇന്ന് നെഗറ്റീവാകുമെന്നും ആശുപത്രിയിൽ ചികിത്സയിലുള്ള പലരുടേയും ആരോഗ്യനില കാര്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
25.11°C








