Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒമാനില്‍ 33 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്നിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ രാജ്യത്ത് 331 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേരാണ് കൊവിഡ് 19 ബാധിച്ച് ഒമാനില്‍ മരിച്ചത്. സുപ്രീം കമ്മിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ പ്രകാരം എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും അത്യാവശ്യങ്ങള്‍ക്കല്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം സൗദി അറേബ്യയിൽ 61 പേർക്ക്കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയ വെബ്സൈറ്റാണ് ഇക്കാര്യം അറിയിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 2463 ആയി. ജിദ്ദയില്‍ 20, മക്കയില്‍ 10, റിയാദില്‍ 9, മദീനയില്‍ 8, ഖതീഫിലും ഖമീസ് മുശൈത്തിലും ആറ് വീതം, ദമ്മാമില്‍ രണ്ട് എന്നിങ്ങിനെയാണ് പുതിയ രോഗികളുടെ എണ്ണം. ഞായറാഴ്ച രാത്രി 17 പേർക്ക് കൂടി സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരിൽ 1941 പേർ ചികിത്സയിൽ തുടരുന്നു. 488 പേർ സുഖം പ്രാപിച്ചു. 34 പേർ മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ളവരിൽ 39 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
33.82°C








