Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ ഫ്രഞ്ചുകാരെയും റഷ്യക്കാരെയും നാളെ തിരികെ നാട്ടിലേക്കെത്തിക്കും. ഫ്രഞ്ച് പൗരന്മാരെ ഫ്രാൻസ് പ്രത്യേക വിമാനത്തിലും, റഷ്യൻ പൗരന്മാരെ നാളെ റഷ്യയും നാട്ടിലേക്ക് കൊണ്ടുപോകും. ജർമനി കഴിഞ്ഞ ദിവസം പൗരന്മാരെ കേരളത്തിൽ നിന്നും തിരിച്ചു കൊണ്ടുപോയിരുന്നു. അതേസമയം, രോഗലക്ഷണങ്ങൾ മൂലം നിരവധി വിദേശികളെ ക്വാറന്റയിനിൽ പ്രവേശിപ്പിച്ചിരുന്നു. മറ്റുളളവരെ നിരീക്ഷണത്തിലുമാക്കിയിരുന്നു. ഇവരിൽ പരിശോധനാഫലം നെഗറ്റീവ് ആയവരുൾപ്പെടെ 200 ഓളം ഫ്രഞ്ച് പൗരൻമാരാണ് മടങ്ങുന്നത്. കേരളത്തിൽ വിവിധ ജില്ലകളിൽ കഴിയുന്ന ഇവരെ പൊലീസ് സഹായത്തോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും. ഫ്രാൻസ് എംബസിയും കോൺസുലേറ്റും കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇവരുടെ യാത്രയേക്ക് അവസരമൊരുങ്ങുന്നത്. കൂടാതെ 200ലേറെ റഷ്യൻ സഞ്ചാരികളെ നാളെ റഷ്യയും കേരളത്തിൽ നിന്ന് തിരിച്ചു കൊണ്ടുപോകും.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് നിരവധി വിദേശ വിനോദസഞ്ചാരികളാണ് സംസ്ഥാനത്ത് കുടുങ്ങിയത്.
32.82°C








