Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിഷമരുന്നില്‍ മുക്കിയ ഭക്ഷ്യവസ്തുക്കളുടെ ഉറവിടം തേടി ഐ ടു ഐ ന്യൂസ് അന്വേഷണ പരമ്പര

ഇത്രയും പറഞ്ഞില്ലെങ്കില്‍ എനിക്കു സമാധാനം വരില്ല...!
ഭക്ഷ്യവസ്തുക്കളില്‍ കൊടുംവിഷത്തേക്കാള്‍ മാരകമായ രാസപദാര്‍ത്ഥങ്ങളും മായവും കലര്‍ത്തി കേരളത്തെ വിഷംതീനികളുടെ നരകമാക്കുന്നവര്‍ക്ക് എതിരെയുള്ള ഈ തുറന്നു പറച്ചില്‍ ഒരു വീട്ടമ്മയുടേതാണ്.

പക്ഷേ, ഈ വീട്ടമ്മയെ നിങ്ങളറിയും പാര്‍വതി ഷോണ്‍. നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍, പി.സി. ജോര്‍ജ് എം.എല്‍.എയുടെ മകന്‍ ഷോണിന്റെ ഭാര്യ. മിനിസ്‌ക്രീനിലെ പ്രശസ്തയായ കുക്കറി ഷോ അവതാരക. അതിനെല്ലാമപ്പുറം പാര്‍വതിയുടെ രൂക്ഷമായ ഈ പ്രതികരണത്തില്‍ തെളിയുന്ന മുഖവും സ്വരവും ഉത്തരവാദിത്വബോധമുള്ള വീട്ടമ്മയുടേതാണ്. പേടിയില്ലാതെയും മടിയില്ലാതെയും ഇങ്ങനെ തുറന്നുപറയാന്‍ നൂറുപേരുണ്ടായാല്‍ ഈ വിഷക്കച്ചവടം പൂട്ടിക്കെട്ടും.

സോഷ്യല്‍ മീഡിയയില്‍ എത്തിയ ഈ പ്രതികരണത്തില്‍ നിന്ന് ഐ ടു ഐ ന്യൂസ് ഒരു അന്വേഷണം തുടങ്ങുകയാണ് പച്ചക്കറികള്‍, പഴങ്ങള്‍, മീന്‍, മാംസം, ഭക്ഷ്യധാന്യങ്ങള്‍, മസാലപ്പൊടികള്‍.... കീടനാശിനികളുടെ കൂടിയ അളവിലുള്ള സാന്നിധ്യമോ മായമോ കലരാത്തതൊന്നും വിപണികളിലില്ലെന്നു വന്നാല്‍ ജനം എന്തു ചെയ്യും? സുരക്ഷിതരായി ജീവിക്കാനുള്ള പൗരാവകാശത്തിന്റെ ലംഘനമല്ലേ ഈ കൊടുംചതി? കൊള്ളലാഭം മാത്രം ലക്ഷ്യമിട്ടുള്ള ഈ കള്ളക്കളികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാനല്ലേ ഭക്ഷ്യസുരക്ഷാ  സംവിധാനം? സമിതിയുണ്ട്, നിയമമുണ്ട്... എന്നിട്ടും നീതി നടപ്പാകാത്തത് എന്തുകൊണ്ട്? ഉദ്യോഗസ്ഥര്‍ ഇതിനെല്ലാം നേരെ കണ്ണടയ്ക്കുന്നതിന് കാരണമെന്ത്?

കേരളത്തില്‍ നിന്നു തുടങ്ങിയ ടീം ഐ ടു ഐ ന്യൂസ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണം ചെന്നെത്തിയത് അയല്‍ സംസ്ഥാനങ്ങളിലേക്കു കൂടി നീളുന്ന വിഷക്കച്ചവടത്തിന്റെ വേരുകളിലാണ്. നിരോധിക്കപ്പെട്ട കീടനാശിനികള്‍, രക്തത്തില്‍ കലര്‍ന്നാല്‍ മാരക രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഘനലോഹങ്ങളുടെ സാന്നിധ്യമുള്ള രാസസംയുക്തങ്ങള്‍, മാസങ്ങളോളം പഴങ്ങള്‍ കേടാകാതിരിക്കാന്‍ പല മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് ഇവര്‍ തന്നെ ഉണ്ടാക്കിയ പുതിയ മരുന്നുകള്‍, കേരളത്തിലേക്ക് ദിവസവും അതിര്‍ത്തി കടന്നെത്തുന്ന ടണ്‍കണക്കിന് വിഷപ്പച്ചക്കറികള്‍....

ഞെട്ടിക്കുന്ന ആ യാഥാര്‍ത്ഥ്യങ്ങള്‍ ഞങ്ങള്‍ വായനക്കാരോടു വെളിപ്പെടുത്തുന്നത് 'സുരക്ഷിത ഭക്ഷണം, സുരക്ഷിത ആരോഗ്യം, സുരക്ഷിത കേരളം' എന്ന ആശയം മുന്നില്‍വച്ചുകൊണ്ടാണ്. ഇത്തരമൊരു അന്വേഷണത്തിന് ഞങ്ങളെ പ്രേരിപ്പിച്ച പാര്‍വതി ഷോണിന് നന്ദി. വിഷഭക്ഷണം വിളയിച്ച് വിപണിയിലെത്തിക്കുന്ന, ലഹരിമരുന്നു കച്ചവടത്തേക്കാള്‍ മാരകമായ ആ ബിസിനസിന്റെ ഉള്ളറകളിലേക്ക് നമുക്ക് യാത്ര തുടങ്ങാം.

പച്ചക്കറി ഗോഡൗണുകള്‍, പഴങ്ങളുടെ സംഭരണ കേന്ദ്രങ്ങള്‍, അരി ഗോഡൗണുകള്‍, വെളിച്ചെണ്ണയില്‍ മായം കലര്‍ത്തുന്ന അതിര്‍ത്തിയിലെ രഹസ്യകേന്ദ്രങ്ങള്‍, തമിഴ്‌നാട്ടിലെ ഓര്‍ഗാനിക് ഫാമുകള്‍, കീടനാശിനി വില്പനശാലകള്‍, കര്‍ഷകര്‍, ഇടനിലക്കാര്‍.... എല്ലായിടത്തും ഞങ്ങള്‍ സത്യം തേടിച്ചെന്നു. തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളാണ് നാളെ മുതല്‍ ഐ ടു ഐ ന്യൂസ് പ്രസിദ്ധീകരിക്കുന്നത്.

വിഷം തിന്നു മരിക്കാന്‍
വിധിക്കുന്നതാര്?

Readers Comment

Add a Comment