Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാനടി എന്ന തെലുങ്ക്ചിത്രത്തിലെ അഭിനയത്തിന് കീർത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം. ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന മികച്ച നടനുള്ള പുരസ്‌കാരം നേടി. വിക്കി കൗശലും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.

അറുപത്തിയാറാമത് ദേശീയ പുരസ്കാര ങ്ങളിൽ മലയാളത്തിന് അഞ്ച് പുരസ്കാരങ്ങൾ. ജോസഫിലെ അഭിനയത്തിന് ജോജു ജോർജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കും പ്രത്യേക പരാമർശം. ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കിയ കമ്മാരസംഭവത്തിന് മികച്ച പ്രൊഡക്‌ഷൻ ഡിസൈനിനുള്ള (വിനീഷ് ബംഗ്ലാൻ) പുരസ്കാരം. അന്തരിച്ച ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണനാണ് മികച്ച ക്യാമറയ്ക്കുള്ള ദേശീയ പുരസ്കാരം. അദ്ദേഹത്തിന്റെ ആദ്യ ദേശീയ പുരസ്കാരമാണിത്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഓൾ എന്ന ചിത്രത്തിന്റെ ക്യാമറയ്ക്കാണ് അംഗീകാരം.

Readers Comment

Add a Comment