Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഇറ്റലിയിലെ മിലാന്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്ന മലയാളിസംഘം കേരളത്തിലേക്ക് തിരിച്ചു. എമിറേറ്റ്‌സ് വിമാനത്തിലാണ് സംഘം നാട്ടിലേക്ക് തിരിച്ചത്. നാട്ടിലെത്താന്‍ എല്ലാ സഹായവും പിന്തുണയും നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി സംഘം വീഡിയോയിലൂടെ പറഞ്ഞു.ഇവരെ തിരിച്ചെത്തിക്കാൻ മുഖ്യമന്ത്രി പ്രധാന മന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചിരുന്നു.ഇവരെ ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാനവും കേരളത്തിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു .
അതേസമയം ഇറ്റലിയിലെ ഫിമിച്ചിനോ എയര്‍പോര്‍ട്ടില്‍ 40 മലയാളികള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം ഇന്ത്യാക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. പുറത്തു പോകാനാകാതെയും ഭക്ഷണവും വെള്ളവും ലഭ്യമല്ലെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഇവരുടെ വീഡിയോയും പുറത്തുവന്നിരുന്നു.
26.82°C








