Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിദേശരാജ്യങ്ങളിൽ നിന്നുമുള്ള കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി നയതന്ത്ര വിസകളൊഴിച്ച് ഏപ്രിൽ 15 വരെയുള്ള മറ്റെല്ലാ വിസകളും റദ്ദ് ചെയ്ത് ഇന്ത്യ. മാർച്ച് 13 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. അന്താരാഷ്ട്ര സംഘടനകളുടെയും മറ്റു പ്രതിനിധികൾക്കും തൊഴിൽ വിസയ്ക്കും ചില ഇളവുകളുണ്ട്. രാജ്യാതിർത്തികളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനമായിട്ടുണ്ട്.
ചൈന, ഇറ്റലി, ഇറാന്‍, കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കായി നിബന്ധനകൾ കർശനമാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് ഇവിടേക്കെത്തുന്നവരെ 14 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യും. അടിയന്തിരമായി ഇന്ത്യയിലേക്കെത്തേണ്ടവർ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ്.
33.82°C








