Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ദുബായിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശയാത്ര നടത്തിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളില്‍ നിന്ന് രോഗബാധയേറ്റതെന്നാണ് റിപ്പോർട്ട്. വിദ്യാര്‍ത്ഥിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില നിലവില്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തിലാണെന്നും രോഗികളുമായി ഇടപഴകിയിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും തൊഴിലാളികളെയും ദുബായ് ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ പരിശോധിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ 25 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. അതിൽ 23 പേരും ദില്ലിയിലാണ്.
അതേസമയം കൊറോണ വൈറസിനെ കുറിച്ച് ഇന്ത്യൻ ജനത ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ റീജിയണല്‍ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. റോഡ്രികോ ഓഫ്റിനാണ് ഇന്ത്യക്കാര്‍ക്ക് നിലവിൽ കൊറോണ വൈറസിനെ ഭയക്കേണ്ടതില്ലെന്ന് പറഞ്ഞത്.
അതിനിടെ അമേരിക്കയിൽ കാലിഫോർണിയയിലും കൊവിഡ് ബാധയേറ്റ് ഒരാൾ മരിച്ചു. അമേരിക്കയിലാകെ 149 പേർക്ക് രോഗം സ്ഥിരീച്ചത്. 10 പേർ ഇതിനോടകം മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. ഇറ്റലിയിലും വൈറസ് ബാധ തുടരുകയാണ്. 107 പേരാണ് ഇറ്റലിയിൽ ഇതുവരെ മരിച്ചത്. ഇതേതുടർന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 10 ദിവസത്തേക്ക് അടച്ചിടാൻ സർക്കാർ ഉത്തരവിറക്കി. 3,000ത്തിൽ അധികം കേസുകളാണ് ഇറ്റലിയിൽ ഇതുവരെ സ്ഥിരീകരിച്ചത്. ലോകത്താകമാനം വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 3,200 കവിഞ്ഞു. 90,00ത്തിൽ അധികം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.
32.82°C








