Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നൈപുണ്യശേഷിയുള്ള തൊഴില്‍ശക്തിയെ വാര്‍ത്തെടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. കേരള അക്കാദമി ഫോർ സ്‌കില്‍സ് എക്‌സലന്‍സിന്റെ സഹകരണത്തോടെ ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് അങ്കമാലിയില്‍ ആരംഭിച്ച ഭാഷാപരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് തൊഴിൽ ശേഷിയെ പരിപോഷിപ്പിക്കാൻ സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി വാഗ്ദാനം ചെയ്തത്.
ഇന്ത്യയ്ക്ക് പുറത്ത് പോയി ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് വിവിധ ഭാഷകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് വേണ്ടിയാണ് അങ്കമാലി ഇന്‍കല്‍ പാര്‍ക്കില്‍ ഭാഷാ പഠന കേന്ദ്രം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ ഐ ഇ എല്‍ ടി എസ്, ഒ ഇ ടി തുടങ്ങിയ ഇംഗ്ലീഷ് ഭാഷാപരിശീലനവും രണ്ടാം ഘട്ടമായി ജാപ്പനീസ്, ജര്‍മ്മന്‍ തുടങ്ങിയ ഭാഷാപരിശീലനവും നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്തും എറണാകുളത്തും ഡല്‍ഹിയിലും ഒഡെപെകിന്റെ ഭാഷാപരിശീലനകേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഉത്തരകേരളത്തിലെ തൊഴിലന്വേഷകര്‍ക്കായി കോഴിക്കോട് ജില്ലയില്‍ പരിശീലനകേന്ദ്രം ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഒഡെപെക് പരിശീലനകേന്ദ്രങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒഡെപെക്ക് ചെയര്‍മാന്‍ എന്‍.ശശിധരന്‍ നായര്‍ അധ്യക്ഷനായിരുന്നു. കെയ്‌സ് എംഡി എസ്.ചന്ദ്രശേഖര്‍, ഒഡെപെക് എംഡി കെ.എ.അനൂപ്,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സജി വര്‍ഗീസ്, ഒഡെപെക്ക് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ വി.എന്‍.പി.കൈമള്‍, കെ.പി.ബീന എന്നിവര്‍ പ്രസംഗിച്ചു. ഒഡെപെക്ക് ജനറൽ മാനേജര്‍ എസ്.എസ്.സജു കൃതജ്ഞതയര്‍പ്പിച്ചു.
32.82°C








