Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
1931ല്‍ ഒഹായോയിലെ ലോറെയിനില്‍ ജനിച്ച ടോണി മോറിസണ്‍ ബിലൌവ്ഡ് എന്ന നോവലിലൂടെയാണ് ലോക പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായ എഴുത്തുകാരിയാണ് ടോണി മോറിസണ്‍. ബിലൌവ്ഡ് എന്ന നോവലിന് 1988ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരവും അമേരിക്കന്‍ ബുക്ക് അവാര്‍ഡും ലഭിച്ചു. ആഫ്രിക്കന്‍ അമേരിക്കന്‍ ജീവിതങ്ങള്‍ ആധാരമാക്കി എഴുതിയ മോറിസണിന്റെ നോവലുകള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളായിരുന്നു. 2012ല്‍ ടോണി മോറിസണ് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പ്രസിഡന്റ് ബരാക്ക് ഒബാമ സമ്മാനിച്ചിരുന്നു. 1998ല്‍ ബിലൌവ്ഡ് അതേ പേരില്‍ ഓപ്ര വിന്‍ഫ്രെയും ഡാനി ഗ്ലോവറും അഭിനയിച്ച് സിനിമയാക്കിയിട്ടുണ്ട്.
33.82°C








