Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,cbse class 10,management indifference, kochi, news now,i2inews,

പത്താം ക്ലാസ് പരീക്ഷ ആരംഭിക്കുന്ന ഇന്ന് ആദ്യ പരീക്ഷ എഴുതാനാവാതെ    കൊച്ചി തോട്ടും പടി അരൂജ ലിറ്റിൽ സ്റ്റാറിലെ സിബിഎസ്ഇ വിദ്യാർത്ഥികൾ. ഇതേതുടർന്ന് തോട്ടുംപടി മൂലംകുഴി സ്കൂളിന് മുന്നിൽ വിദ്യാർത്ഥികളും മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്. രജിസ്ട്രേഷന്‍ അപ്രൂവ് ആയില്ലെന്നാണ് മാനേജ്മെന്‍റ്  അറിയിച്ചതെന്നും സ്കൂളിൽ മാനേജ്മെന്റിൻറെ വീഴ്ചയെ തുടർന്നാണ് പരീക്ഷ  എഴുതാൻ സാധിക്കാത്തതെന്നും സ്കൂളിനുമുന്നിൽ പ്രതിഷേധിക്കുന്ന   മാതാപിതാക്കൾ ആരോപിച്ചു. കടവന്ത്രയുളള എസ്ഡിപിവൈ സ്‌കൂളിൽ പരീക്ഷ നടത്താനായിരുന്നു അരൂജ സ്‌കൂൾ അനുമതി തേടിയിരുന്നത്. എന്നാൽ ഇതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. ഇതേ തുടർന്ന് ഫെബ്രുവരി 10ന് സ്‌കൂൾ അധികൃതർ കോടതിയെ സമീപിച്ചു. ഈ കേസ് കോടതി നാളെ പരിഗണിക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും ഇത് സംബന്ധിച്ച് ചൈൽഡ് ലൈനിൽ പരാതി നൽകിയിട്ടുണ്ട്.

.

Readers Comment

Add a Comment