Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിപിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും ഇന്ന് കോടതിയിൽ ഹാജരാകും.നേരിട്ടു ഹാജരാക്കണമെന്നു തിരുവനന്തപുരം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ശ്രീറാമിനെയും വഫയെയും പ്രതികളാക്കി മ്യൂസിയം പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. അപകടകരമായി വാഹനം ഓടിച്ചുള്ള മനഃപൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ,തെളിവു നശിപ്പിക്കൽ തുടങ്ങി 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. മദ്യപിച്ചെന്ന് അറിഞ്ഞിട്ടും വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചെന്ന രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വഫക്കെതിരെയുള്ളത്.
26.82°C








