Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൊലീസിനെതിരായ സിഎജിയുടെ കണ്ടെത്തലുകള്‍ യുഡിഎഫ് കാലത്തേതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിവാദത്തില്‍ തത്കാലം പ്രതികരിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. പ്രതിപക്ഷത്തിനുള്ള മറുപടി അടുത്ത മാസം ആദ്യം നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കും.

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് ഒഴികെയുള്ള എല്ലാ കണ്ടെത്തലുകളും യുഡിഎഫിന്റെ കാലത്താണ് നടന്നത്. വാങ്ങിയ ശേഷം സര്‍ക്കാരിന്റെ അനുമതിക്ക് വരുന്നത് പൊലീസില്‍ സ്വാഭാവികമാണ്. ബന്ധപ്പെട്ടവര്‍ നല്‍കിയ വിശദീകരണങ്ങള്‍ അവഗണിച്ചാണ് സിഎജി പല നിഗമനങ്ങളിലും എത്തിയതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. സിഎജി റിപ്പോര്‍ട്ട് സഭയിലെത്തുന്നതിനു മുന്‍പേ പ്രതിപക്ഷത്തിന് വിശദാംശങ്ങള്‍ ലഭിച്ചു. വാര്‍ത്താസമ്മേളനത്തിലെ സിഎജിയുടെ പ്രതികരണവും രാഷ്ട്രീയ പ്രേരിതമാണെന്ന സംശയമുണര്‍ത്തുന്നു. റിപ്പോര്‍ട്ടിന്‍മേലുള്ള വിവാദങ്ങളെ അവഗണിച്ചു മുന്നോട്ടുപോകും. സിഎജി റിപ്പോര്‍ട്ട് സാധാരണ നടപടിക്രമങ്ങളിലൂടെ കടന്നുപോകട്ടെയെന്നും സെക്രട്ടേറിയറ്റില്‍ ധാരണയായി.

അടുത്തമാസം ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന് ഉചിതമായ മറുപടി മുഖ്യമന്ത്രി നല്‍കും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എ.കെ.ജി സെന്ററില്‍ തുടരുകയാണ്. രണ്ടുദിവസം നീളുന്ന സംസ്ഥാനസമിതി യോഗത്തിന് നാളെ തുടക്കമാകും. അതേസമയം, ഇന്നുചേര്‍ന്ന പ്രത്യേകമന്ത്രിസഭാ യോഗവും വിവാദങ്ങള്‍ ചര്‍ച്ച ചെയ്തില്ല.

Readers Comment

Add a Comment