Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,police controversy, i2inews

സിഎജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി പോലീസ് തയ്യാറാക്കിയ സിംസ് പദ്ധതിയും വിവാദത്തിലേക്ക്. പോലീസിന് ബാധ്യതയില്ലാതെ നടത്തണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി നിര്‍ദേശം നല്‍കിയ പദ്ധതിയിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.പോലീസ് ആസ്ഥാനത്ത് കെല്‍ട്രോണിന് പ്രത്യേക സ്ഥലം അനുവദിച്ച് സ്വകാര്യ കണ്‍ട്രോള്‍ റൂം തുറക്കാനായിരുന്നു തീരുമാനം.

ഇവിടെ 24 മണിക്കൂര്‍ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും കെല്‍ട്രോണിലെ ജീവനക്കാരെ നിയമിക്കണമെന്നുമായിരുന്നു തീരുമാനം. നിരീക്ഷണത്തിന് ബാങ്കുകളും സ്ഥാപനങ്ങളും നിശ്ചിത തുക കെല്‍ട്രോണിന് നല്‍കണം. ഇതിന്റെ ഒരു വിഹിതം പോലീസിനും ലഭിക്കുന്ന തരത്തിലായിരുന്നു പദ്ധതി ആവിഷ്‌ക്കരിച്ചത്.എന്നാല്‍ കെല്‍ട്രോണ്‍ മറ്റൊരു സ്വകാര്യ സ്ഥാപനത്തെ നിരീക്ഷണ ചുമതല ഏല്‍പ്പിച്ചു. കൂടാതെ ബാങ്കുകളോ സ്ഥാപനങ്ങളോ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ട് വന്നില്ല. ഇതോടെ പദ്ധതി താളം തെറ്റി. ഈ അവസരത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് ഇടപെട്ട് സ്ഥാപനങ്ങളെ പദ്ധതിയുമായി സഹകരിപ്പിക്കാനുള്ള ഇടപെടല്‍ നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കി.

പോലീസ് മേധാവിമാരുടെ നിര്‍ദേശ പ്രകാരമാണ് കണ്‍ട്രോള്‍ റൂമിന്റെ ഭാഗമാകാന്‍ പല സ്ഥാപനങ്ങളും തീരുമാനിച്ചത്. എന്നാല്‍ അപ്പോഴേക്കും സ്വകാര്യസ്ഥാപനവും കണ്‍ട്രോള്‍ റൂമിന്റെ ചുമതല ഒഴിഞ്ഞിരുന്നു.

സംസ്ഥാനത്ത് മോഷണശ്രമം തടയുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുന്നതിനായിരുന്നു സിംസ് പദ്ധതി. സ്വകാര്യ സ്ഥാപനം വികസിപ്പിച്ചെടുത്ത സോഫ്‌റ്റെ് വെയറാണ് ഇതിനായി ഉപയോഗിച്ചത്. നിരീക്ഷണത്തിനിടെ മോഷണ നീക്കം കാണുകയാണെങ്കില്‍ അക്കാര്യം ഉടന്‍ പോലീസിനെ അറിയിക്കണം. പോലീസുകാര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി കുറ്റം ചെയ്യുന്നവരെ പിടികൂടണം എന്നായിരുന്നു നിര്‍ദേശം.

Readers Comment

Add a Comment