Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സിംഗപ്പൂരില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി. വൈറസ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്ന നാല് പേരുടെ നില ഗുരുതരമായി തുടരുന്നു. വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഒാറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതല്‍ കേസുകള്‍ വരാന്‍ സാധ്യയുള്ളതിനാല്‍ ജനങ്ങളോട് ജഗ്രതപാലിക്കാന്‍ സര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തത് കൂടാതെ യുഎഇയില്‍ രണ്ടുപേര്‍ക്കുകൂടി കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. യുഎഇയില്‍ താമസക്കാരായ ഒരു ഫിലിപ്പീന്‍സ് സ്വദേശിക്കും ഒരു ചൈനക്കാരനുമാണ് രോഗം പുതുതായി കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യകാര്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴായി.
കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്കും മറ്റുരാജ്യങ്ങള്‍ക്കുമായി പത്തുകോടി ഡോളറിന്റെ (ഏകദേശം 715 കോടി രൂപ) സഹായം യുഎസ് വാഗ്ദാനം ചെയ്തു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയില്‍ തുടരുന്നു. നിലവിലെ കണക്കുപ്രകാരം മരിച്ചവരുടെ എണ്ണം 803 ആയി. ഇന്നലെ മാത്രം മരിച്ചത് 81 പേരാണ്. ഇതോടെ മരണ സംഖ്യ ഉയര്‍ന്നു. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ മാത്രം കൊറോണയെ തുടര്‍ന്ന് 780പേര്‍ മരിച്ചു. ലോകത്ത് വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ കൂടുതലും ചൈനയിലാണ്. 34,598 പേര്‍ ആണ് മരിച്ചിരിക്കുന്നത്. ഇതില്‍ 25,000ത്തോളം ആളുകള്‍ വുഹാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം ആണ് വൈറസ് ബാധയെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനാ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ചൈനയില്‍നിന്നെത്തുന്നവര്‍ക്ക് രണ്ടാഴ്ചത്തേക്ക് നിര്‍ബന്ധവിലക്കേര്‍പ്പെടുത്തി ഹോങ് കോങ് ഉത്തരവിറക്കി.കൊറോണ വൈറസില്‍നിന്ന് സംരക്ഷണം നല്‍കാനാവുന്ന മുഖാവരണങ്ങള്‍ക്ക് ആഗോളതലത്തില്‍ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസൂസ് പറഞ്ഞു. അതിനിടെ ഐ ഫോണിന്റെ നിര്‍മാണം നടത്തുന്ന ഫോക്‌സ്‌കോണ്‍ കമ്പനി ഷെന്‍ജെനിലെ ഫാക്ടറിയില്‍ മുഖാവരണങ്ങളുടെ നിര്‍മാണമാരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
32.82°C








