Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മോഹന്‍ജദാരോയില്‍ ഓവുചാലുകള്‍ ഉണ്ടായിരുന്നെങ്കില്‍ നമുക്കെന്ത് എന്നു ചോദിക്കരുത്. കേരളത്തെ വെള്ളത്തിലാഴ്ത്തി ശ്വാസംമുട്ടിച്ച 08/ 2018 പ്രളയത്തെക്കുറിച്ച് പഠിച്ച ഐക്യരാഷ്ട്ര സംഘടനാ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചരിത്രത്തിലെ മഹാപ്രളയത്തിനു വഴിവച്ച മൂന്നു കാരണങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്:
1. പ്രതീക്ഷിക്കാതിരുന്ന കനത്ത മഴ
2. അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നുവിട്ടത്
3. ജലനിര്‍ഗമന സൗകര്യങ്ങളുടെ അപര്യാപ്തത
ആദ്യത്തെ കാരണത്തിന് ആരെയും പഴി പറയാനില്ല. അപ്രതീക്ഷിതമായ അതിവര്‍ഷമായിരുന്നു കഴിഞ്ഞ ആഗസ്റ്റിലേത്. രണ്ടാമത്തെ കാരണത്തിനു പിന്നിലെ വില്ലന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് ആയിരുന്നു. അണക്കെട്ടുകളില്‍ അപകടരേഖ കഴിഞ്ഞ് ജലനിരപ്പ് ഉയര്‍ന്നിട്ടും, വേനല്‍ക്കാലത്ത് വൈദ്യുതി ഉത്പാദനത്തിന് വേണ്ടത്ര വെള്ളം സംഭരിക്കാമല്ലോ എന്ന തലതിരിഞ്ഞ ദീര്‍ഘവീക്ഷണം കാരണം സമയമായില്ല എന്ന മട്ടില്‍ കണ്ണുംപൂട്ടിയിരുന്നു.
മൂന്നാമത്തെ കാരണത്തിന്റെ പ്രാധാന്യമാകട്ടെ, നമ്മള്‍ ഇന്നോളം തിരിച്ചറിഞ്ഞിട്ടുമില്ല. നഗരങ്ങളുടെ രൂപകല്പനയില്‍ മുമ്പത്തെയത്ര പോലും പ്രാധാന്യം ഡ്രെയിനേജ് സംവിധാനത്തിനു കിട്ടുന്നുണ്ടോ എന്നു സംശയം. മോഹന്‍ജദാരോ ജനസംസ്‌കൃതി ആധുനിക സങ്കല്പത്തോടെ കെട്ടിപ്പടുത്തതായിരുന്നു എന്നു നമ്മള്‍ പഠിച്ചറിഞ്ഞതിന്റെ പല കാരണങ്ങളിലൊന്ന്, അവിടത്തെ നഗര സംവിധാനമായിരുന്നു. അതില്‍ത്തന്നെ സവിശേഷ പ്രാധാന്യമുള്ളവയായിരുന്നു ഓവുചാലുകള്‍.
ചുടുകട്ട കൊണ്ട് കെട്ടി, പാതകള്‍ക്കടിയിലൂടെ, സുരക്ഷിതമായ മൂടികളോടു കൂടിയ ചാലുകള്‍. അങ്ങനെയൊന്ന് നമ്മുടെ ഇന്നത്തെ നഗരങ്ങളില്‍പ്പോലും കാര്യക്ഷമമായി പരിപാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
വീണ്ടും മഴക്കാലം വരുന്നു. മഴക്കാലപൂര്‍വ ശുചീകരണത്തെക്കുറിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യപ്രവര്‍ത്തകരും പ്രബന്ധങ്ങള്‍ നിരത്തുന്നു. പരിസര ശുചീകരണത്തിനും ഓവുചാലുകള്‍ വൃത്തിയാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ കോടികള്‍ വകയിരുത്തുന്നു. പക്ഷേ, ശുചീകരണവും മുന്നൊരുക്കങ്ങളും കടലാസു കണക്കുകളില്‍ മാത്രമൊതുങ്ങുന്നു.
മഴക്കാലപൂര്‍വ മുന്നൊരുക്കങ്ങള്‍ മൂന്നു തരത്തിലാണ്:
1. ഓവുചാലുകള്‍, കനാലുകള്‍ തുടങ്ങിയവയില്‍ അടിഞ്ഞുകൂടിയ മണ്ണും മാലിന്യവും അന്യവസ്തുക്കളും കോരി മാറ്റി, തടസ്സമില്ലാത്ത ജലമൊഴുക്ക് ഉറപ്പാക്കുക.
2. തോടുകളിലും പുഴകളിലും അടിഞ്ഞുകൂടിയ മണലും മണ്ണും നീക്കം ചെയ്ത്, പെട്ടെന്നുണ്ടാകുന്ന നീരൊഴുക്ക് കരകളിലേക്ക് കവിഞ്ഞുകയറാതെ സംരക്ഷിക്കുക.
3. അണക്കെട്ടുകളുടെ സംഭരണശേഷി പൂര്‍ണതോതിലാക്കുകയും, ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുക.
കഴിഞ്ഞ വര്‍ഷം നേരിടേണ്ടിവന്ന പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ അണക്കെട്ടിന്റെയും കനാലുകളുടെയും, അണ തുക്കുമ്പോള്‍ ജലനിരപ്പ് വര്‍ദ്ധിക്കുന്ന പുഴകളുടെയും, നിശ്ചിത ചുറ്റളവിലെ ജനസാന്ദ്രതയും ഇരുകരകളിലെയും കൃഷി, കന്നുകാലികള്‍, നിര്‍മ്മിതികള്‍ തുടങ്ങിയവയുടെയും പൂര്‍ണവിവരങ്ങള്‍ രേഖപ്പെടുത്തിയ ഭൂപടം തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതൊക്കെ എന്തായി എന്നറിയാന്‍, ഓരോരുത്തരുടെയും വീടിനു സമീപം ഇത്തരം ഒരുക്കങ്ങള്‍ വല്ലതും നടന്നോ എന്നു മാത്രം നോക്കിയാല്‍ മതി.
മഴവെള്ളം നമ്മുടെ ഓവുചാലുകളിലൂടെ തടസ്സമില്ലാതെ ഒഴുകിപ്പോയിരുന്നെങ്കില്‍, നമ്മുടെ കനാലുകളും തോടുകളും നികന്നുപോകാതിരുന്നെങ്കില്‍, പുഴകളുടെ നീരൊഴുക്കുശേഷി കുറയാതിരുന്നെങ്കില്‍ പ്രളയജലം അതിവേഗമൊഴുകി കടലില്‍ ചെന്നേനേ. രക്ഷപ്പെടാന്‍ പോലും സമയം നല്‍കാതെ, നോക്കിനില്‍ക്കെ പ്രളയജലം എല്ലാറ്റിനെയും മുക്കിക്കളഞ്ഞതില്‍ ഓവുചാലുകളുടെയും കനാലുകളുടെയും ശേഷിക്കുറവിന് വലിയ പങ്കുണ്ട്.
അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നുവിടേണ്ടതില്ലെന്നു തീരുമാനിച്ച നമ്മള്‍ ഇനിയും ഓവുചാലുകളുടെ കാര്യം ഓര്‍ക്കാത്തതെന്ത്? ശാസ്ത്രീയമായ ഓടനിര്‍മ്മാണത്തിന് നഗര നിര്‍മ്മിതിയില്‍ വലിയ പങ്കുണ്ടെന്ന് പഠിക്കാന്‍ മോഹന്‍ജദാരോ സംസ്‌കാരം നമ്മള്‍ ഒരിക്കല്‍ക്കൂടി പഠിക്കേണ്ടിവരും.

33.82°C