Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ എ.ബി.വി.പി പ്രവർത്തകരുടെ അതിക്രമം നടന്നിട്ട് ഒരുമാസം. അക്രമികളെ കുറിച്ച് പൂർണ വിവരം ലഭിച്ചിട്ടും ആരെയും അറസ്റ്റുചെയ്യാൻ ഡൽഹി പൊലീസ് ഇതുവരെ തയാറായിട്ടില്ല.
കാമ്പസിൽ ഇരുമ്പുവടികളുമായി എത്തിയ, അമ്പതിലധികം പേരടങ്ങുന്ന എ.ബി.വി.പി സംഘത്തിലെ പലരുടെയും ചിത്രങ്ങൾ മാധ്യമങ്ങളും വിദ്യാർഥികളും പുറത്തുവിട്ടിരുന്നു. അക്രമത്തിന് ആഹ്വാനം ചെയ്ത രണ്ട് വാട്സ്ആപ് ഗ്രൂപ്പുകളുടെ മുഴുവൻ വിവരങ്ങളും പുറത്തുവന്നു. എന്നാൽ, ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം നടക്കുന്നുണ്ടെന്നും അക്രമികൾ ഒളിവിലാണെന്നുമാണ് പൊലീസ് ആവർത്തിക്കുന്നത്.
അതേസമയം, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിെൻറ പേരിൽ ജെ.എൻ.യു ഗവേഷകൻ ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ തിരഞ്ഞ് രണ്ട് ദിവസത്തിനകം പിടികൂടിയെന്ന് ജെ.എൻ.എസ്.യു സെക്രട്ടറി സതീഷ് യാദവ് ചൂണ്ടിക്കാട്ടി. വിദ്യാർഥികളെ ആക്രമിച്ച പ്രതികളെ പിടികൂടാൻ പക്ഷേ, ഡൽഹി പൊലീസിന് ഒട്ടും താൽപര്യമില്ലെന്നും സതീഷ് യാദവ് കുറ്റപ്പെടുത്തി. എ.ബി.വി.പി പ്രവർത്തകർ പ്രതികളായ മുൻ കേസുകളിലും സമാനമാണ് അവസ്ഥ. നജീബ് അഹ്മദിെൻറ തിരോധാനം, രാംജസ് കോളജിലെ അക്രമം തുടങ്ങിയ കേസുകൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല.
നജീബിൻറ തിരോധാനം സംബന്ധിച്ച കേസിൽ പ്രതികളായ എ.ബി.വി.പി പ്രവർത്തകരെ ഒരിക്കൽപോലും ചോദ്യംചെയ്യാൻ ൈക്രംബ്രാഞ്ച് തയാറായില്ലെന്ന് ജെ.എൻ.യു വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. ഡൽഹി സർവകലാശാലക്ക് കീഴലുള്ള രാംജസ് കോളജിൽ വിദ്യാർഥികൾ സംഘടിപ്പിച്ച സെമിനാറിനുനേരെ എ.ബി.വി.പി പ്രവർത്തകർ നടത്തിയ അക്രമത്തിൽ 25 പേർക്ക് പരിക്കേറ്റിരുന്നു. സംഭവം നടന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
അതേസമയം, ജെ.എൻ.യുവിൽ നടന്ന അക്രമത്തിൽ അധ്യാപകരും വിദ്യാർഥികളുമടക്കം 51 പേർക്ക് പരിക്കേറ്റെന്ന് ചൊവ്വാഴ്ച ലോക്സഭയിൽ പ്രതിപക്ഷ ചോദ്യത്തിന് കേന്ദ്ര ആഭ്യന്ത്രര സഹമന്ത്രി ജി. കിഷൻ റെഡ്ഡി അറിയിച്ചു. കാമ്പസിലുണ്ടായിരുന്ന കാറുകളും തകർത്തുവെന്നും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
33.82°C








