Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,corona virus, kerala, i2inews

കൊറോണ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്ന ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനാഫലം പുറത്തുവന്നു. നാല് സാമ്പിളുകളാണ്  കേരളത്തില്‍ നിന്ന് അയച്ചിരുന്നത്. ഇതില്‍ നാലിലും കൊറോണ വൈറസിന്‍റെ സാന്നിധ്യം നെഗറ്റീവാണ്. നേരത്തേ രണ്ട് സാമ്പിളുകള്‍ അയച്ച്‌ നല്‍കിയതും നെഗറ്റീവായിരുന്നു.

കേരളത്തിന് ആശ്വാസമാണ് പുതിയ പരിശോധനാഫലം. എങ്കിലും ആശുപത്രികളിലടക്കം ജാഗ്രതാ നിര്‍ദേശം തുടരാന്‍ തന്നെയാണ് തീരുമാനം. 288 പേരാണ് കൊറോണ രോഗലക്ഷണങ്ങളുണ്ടെന്ന നിഗമനത്തില്‍ കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണിച്ച ആറ് പേരുടെ പരിശോധനാഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ഏതെങ്കിലും കേസുകള്‍ കൊറോണ പോസിറ്റീവായാല്‍ നേരിടാനുള്ള ഉപകരണങ്ങള്‍ അടക്കം എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ നേരത്തേ വ്യക്തമാക്കിയിരുന്നു. വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവരെ കണ്ടെത്താന്‍ ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടത്. പ്രാദേശികമായി ആരോഗ്യപ്രവര്‍ത്തകരെ കൃത്യമായി വിവരമറിയിക്കണം. നിരന്തരമായി അവരുമായി സമ്ബര്‍ക്കം പുലര്‍ത്തണം - മന്ത്രി പറഞ്ഞു.

കോറോണവൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായി കാണാന്‍ 28 ദിവസമെടുത്തേക്കുമെന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം. ലക്ഷണങ്ങള്‍ കാണുന്നതിന് മുൻപ്  തന്നെ പടരാനും സാധ്യതയുണ്ട്. അതിനാല്‍, പനി ബാധിച്ച നിലയിലുള്ള എല്ലാവരും കൃത്യമായി തൊട്ടടുത്തുള്ള പ്രധാന ആരോഗ്യകേന്ദ്രത്തിലെത്തിത്തന്നെ ചികിത്സ തേടണം - ആരോഗ്യമന്ത്രി പറഞ്ഞു.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിലും മെഡിക്കല്‍ കോളജിലും ഒരുക്കിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ കേന്ദ്ര സംഘം കൊച്ചിയില്‍ എത്തി വിലയിരുത്തിയിരുന്നു. ക്രമീകരണങ്ങളിലും ആശുപത്രികളില്‍ സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡുകളിലും കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തി.

Readers Comment

Add a Comment