Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:25 am
  • 26th March, 2026
  • Clear Sky
26.82°C26.82°C
  • Humidity: 94 %
  • Wind: 1.28 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രം. അടുത്ത മൂന്ന് ദിവസം വടക്കന്‍ ജില്ലകളിലും ആഗസ്റ്റ് 7 ബുധനാഴ്ച സംസ്ഥാനത്ത് ആകെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മുന്‍കരുതലെന്ന നിലയില്‍ വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ-ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ ഈ ദിവസങ്ങളില്‍ നല്ല മഴ ലഭിക്കും. അതേസമയം ഗുജറാത്ത് മുതല്‍ കേരളം വരെയുള്ള തീരമേഖലയില്‍ മഴപ്പാത്തി രൂപം കൊണ്ടുവെന്നും ഇതുമൂലം കര്‍ണാടകയിലും കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റിന്റെയും പ്രവചനം.
യെല്ലോ-ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളും തീയതിയും ചുവടെ ചേര്‍ക്കുന്നു:

യെല്ലോ അലര്‍ട്ട്
കണ്ണൂര്‍,കാസര്‍ഗോഡ് : ആഗസ്റ്റ് 4 (ഞായര്‍)
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് : ആഗസ്റ്റ് 5 (തിങ്കള്‍)
കാസര്‍ഗോഡ്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട : ആഗസ്റ്റ് 6 (ചൊവ്വ)
ആഗസ്റ്റ് 7 (ബുധനാഴ്ച) : ജില്ലകളില്‍ എല്ലാം അന്നേ ദിവസം യെല്ലോ അലര്‍ട്ട്

ഓറഞ്ച് അലര്‍ട്ട്
കണ്ണൂര്‍, കോഴിക്കോട് : ആഗസ്റ്റ് 6 (ചൊവ്വ)
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട : ആഗസ്റ്റ് 7 (ബുധനാഴ്ച)

Readers Comment

Add a Comment