Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരത്വ ഭേദഗതി വിഷയത്തിലെടുത്ത നിലപാട് അഭിനന്ദനീയമാണെന്ന് ദീപിക സിങ്ങ് രജാവത്ത്. അദ്ദേഹം ഈ വിഷയത്തിലെടുത്ത നിലപാട് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും ദീപിക അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി ബില്ലിനെതിരെ എം കെ മുനീര്‍ നടത്തുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു ദീപിക സിങ്ങ് രജാവത്ത്.
കേരള മുഖ്യമന്ത്രി നിയമത്തിനെതിരെ നിലപാടെടുത്തതോടെയാണ് മറ്റ് സംസ്ഥാനങ്ങൾക്കും അത് പിന്തുടരാനായത്. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അത് സംരക്ഷിച്ച് നിർത്താനുള്ള എല്ലാ പോരാട്ടങ്ങളിലും നമ്മൾ കൈകോർക്കണം.
33.82°C








