Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജഗത് പ്രകാശ് നദ്ദയെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു. എതിരില്ലാതെയാണ് അദ്ധ്യക്ഷനെ തിരഞ്ഞെടുത്തത്. ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ജെ.പി നദ്ദ മാത്രമാണ് നാമനിർദേശ പത്രിക നൽകിയത്.ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്.ഇതുവരെ 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ ഭരണ പ്രദേശങ്ങളിലെയും അദ്ധ്യക്ഷന്മാരെ തീരുമാനിച്ചു കഴിഞ്ഞു.

മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ അ​മി​ത് ഷാ, ​രാ​ജ്നാ​ഥ് സിം​ഗ്, നി​തി​ൻ ഗ​ഡ്ക​രി എ​ന്നി​വ​രാ​ണ് ന​ദ്ദയു​ടെ പേ​ര് അ​ദ്ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു നി​ർ​ദേ​ശി​ച്ച​തെ​ന്നാ​ണ് സൂചന. 2014 ജൂലായിൽ രാജ്‌നാഥ് സിംഗ് മോദി മന്ത്രിസഭയിൽ അംഗമായതോടെയാണ് അമിത്ഷാ ദേശീയ അദ്ധ്യക്ഷനാവുന്നത്. 2014ൽ നടന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പു ചുമതല അമിത് ഷായ്ക്കായിരുന്നു.രാഷ്ട്രീയ-ജാതി സമവാക്യങ്ങൾ തിരുത്തിയെഴുതി യു.പി.യിൽ ബി.ജെ.പി.ക്കു ഭൂരിപക്ഷം നേടിയെടുത്ത ഷാ പിന്നീട് തന്റെ പ്രവർത്തനകേന്ദ്രം ഡൽഹിക്കു മാറ്റി. ഹിമാചലിൽ നിന്നുള്ള രാജ്യസഭാ എം.പിയായ നദ്ദ ജൂലായിലാണ് വർക്കിംഗ് പ്രസിഡന്റ് ആയത്. ഒന്നാം മോദി സഭയിൽ അംഗമായിരുന്നു.

Readers Comment

Add a Comment