Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വന്യജീവി സങ്കേതത്തിൽ ട്രക്കിംഗിന് പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കൻ പാളയം വന്യജീവി സങ്കേതത്തിലായിരുന്നു സംഭവം. കോയമ്പത്തൂർ മാനഗറിൽ ഭുവനേശ്വരി(40)യാണ് കൊല്ലപ്പെട്ടത്.
ഒമ്പതുപേരടങ്ങുന്ന സംഘമാണ് പെരിയനായ്ക്കൻ പാളയം വന്യജീവി സങ്കേതത്തിലെ പാലമലയിൽ നിന്ന് വനത്തിലേക്ക് ട്രക്കിംഗിന് പോയത്. ഭുവനേശ്വരിയും ഭർത്താവ് പ്രശാന്തും കാറിലും, സുഹൃത്തുക്കൾ മറ്റൊരു വാഹനത്തിലുമാണ് പാലമലയിൽ എത്തിയത്. വനത്തിനുള്ളിൽ ട്രക്കിംഗ് നടത്തുന്നതിനിടെ സംഘം കാട്ടാനയുടെ മുന്നിൽപ്പെട്ടു. എല്ലാവരും ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഭുവനേശ്വരിയെ കാട്ടാന ആക്രമിച്ചവിവരം ഭർത്താവും സുഹൃത്തുക്കളുമാണ് വനംവകുപ്പ് ജീവനക്കാരെ അറിയിച്ചത്. വനം വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് സംഘം വനത്തിലേക്ക് ട്രക്കിംഗ് നടത്തിയതെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസർ പ്രതികരിച്ചു.
32.82°C








