Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, sabarimala, supreme court, i2inews

ശബരിമല കേസ് പുനഃപരിശോധനാ ഹർജി പരിഗണിക്കില്ലെന്ന് വിശാല ബെഞ്ച്. അഞ്ചംഗ ബെഞ്ച് നിർദേശിച്ച ഏഴ് ചോദ്യങ്ങൾ മാത്രമാണ് പരിഗണിക്കുകയെന്നാണ് ഒൻപതംഗ വിശാല ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി.മതാചാരവും ഭരണഘടനാപരവുമായ ചോദ്യങ്ങൾ മാത്രമാണ് പരിഗണിക്കുകയെന്നും വിശാല ബെഞ്ച് വ്യക്തമാക്കി. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു ഹർജിയും ഒമ്പതംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയാണ് വ്യക്തമാക്കിയത്.പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന അഞ്ചംഗ ബഞ്ച് വിശാലബഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ട ഏഴ് നിർണായക ചോദ്യങ്ങൾ മാത്രമാണ് പരിഗണിക്കുകയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസിൽ പുതിയതായി ആരെയും കക്ഷി ചേർക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതേസമയം പുനഃപരിശോധനാഹർജികളെ എതിർത്ത് ബിന്ദു അമ്മിണിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‍സിംഗ് രംഗത്തെത്തി. എന്തിനാണ് ഈ ഹർജികൾ ഒമ്പതംഗ ബഞ്ചിന് വിട്ടത് എന്ന് മനസ്സിലാകുന്നില്ലെന്ന് ഇന്ദിരാ ജയ്സിംഗ് കോടതിയിൽ പറഞ്ഞു. അഞ്ചംഗ ബെഞ്ച് തയ്യാറാക്കിയ ഈ ചോദ്യങ്ങൾക്കൊന്നും നിയമപരമായ ഉത്തരം കണ്ടെത്താൻ സാധിക്കുന്നതല്ലെന്നും അവർ വിമർശിച്ചു.

Readers Comment

Add a Comment