Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:25 am
  • 26th March, 2026
  • Clear Sky
26.82°C26.82°C
  • Humidity: 94 %
  • Wind: 1.28 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, disha, IAS, IPS, officers, i2inews

സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും അതിക്രമങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ നിയമസഭ പാസ്സാക്കിയ ദിശ നിയമം നടപ്പാക്കാനുള്ള ചുമതല ഇനി രണ്ടു യുവ വനിതാ ഓഫിസര്‍മാര്‍ക്ക്. ഐഎഎസ്, ഐപിഎസ് ഓഫിസര്‍മാരായ ഡോ. കൃതിക ശുക്ലയും ദീപികയുമാണ് ദിശ കേസില്‍ സ്‌പെഷല്‍ ഓഫിസര്‍മാരായി കഴിഞ്ഞ ദിവസം ചുമതലയേറ്റത്.

സ്ത്രീ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോ. കൃതികയ്ക്ക് അധികച്ചുമതലയായാണ് ദിശ നടപ്പാക്കാനുള്ള ഉത്തരവാദിത്തവും നല്‍കിയിരിക്കുന്നത്. എന്നാല്‍ കുര്‍ണൂര്‍ എഎസ്പിയായിരുന്ന ദീപികയെ സ്ഥലം മാറ്റിയാണ് ദിശയുടെ പ്രത്യേക ഓഫിസറായി ചാര്‍ജ് നല്‍കിയിരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരെ പീഡനമോ അതിക്രമമോ നടന്നാല്‍ 14 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കി 21 ദിവസങ്ങള്‍ക്കകം വധശിക്ഷ ഉള്‍പ്പെടെ ഉറപ്പുവരുത്തുന്ന നിയമമാണ് ‘ദിശ’ എന്ന പേരില്‍ നിയമസഭ പസ്സാക്കിയിരിക്കുന്നത്.

അപ്പീല്‍ നല്‍കാനുള്ള സമയപരിധി ആറു മാസത്തില്‍ നിന്ന് 45 ദിവസമായി കുറച്ചിട്ടുമുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വരെ നല്‍കണമെന്നും പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നു. വേഗത്തിലുള്ള വിചാരണയ്ക്കുവേണ്ടി 13 ജില്ലകളിലും പ്രത്യേക കോടതികളും സ്ഥാപിച്ചിട്ടുണ്ട്.

Readers Comment

Add a Comment