Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ട്രെയിന്‍ യാത്രയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഇനി 139 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഉപയോഗിക്കാം. പരാതികള്‍ക്കും അന്വേഷണത്തിനും സഹായങ്ങള്‍ക്കുമാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഈ ഹെല്‍പ്പ്ലൈന്‍ നമ്പര്‍. വിവിധ ആവശ്യങ്ങള്‍ക്കായി നിലവിലുണ്ടായിരുന്ന ആറ് നമ്പരുകള്‍ യോജിപ്പിച്ചാണ് പുതിയ ഹെല്‍പ്പ്ലൈന്‍ നമ്പര്‍. മുമ്പുണ്ടായിരുന്ന 182 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പര്‍ തുടരും.
12 ഭാഷകളില്‍ വിവരങ്ങള്‍ ഈ നമ്പരില്‍നിന്ന് ലഭിക്കും. ഇന്‍ട്രാക്ടീവ് വോയിസ് റെസ്പോണ്‍സ് സിസ്റ്റം വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എല്ലാ മൊബൈല്‍ ഫോണുകളില്‍നിന്നും 139ലേക്ക് വിളിക്കാനാകും. ചികിത്സ സഹായം, പിഎന്‍ആര്‍ വിവരങ്ങള്‍, ട്രെയിന്‍ സമയക്രമം, ഭക്ഷണം, വില്‍ചെയര്‍ എന്നിവ ബുക്കുചെയ്യുക തുടങ്ങിയവയെല്ലാം ഈ നമ്പരിലൂടെ ചെയ്യാം.
33.82°C








