Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

സംസ്ഥാനത്ത് റേഷൻ കാർഡില്ലാത്തവർക്ക് ഇക്കൊല്ലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. ഇതടക്കം ഈ വർഷം സർക്കാർ നടപ്പാക്കാൻ നിശ്ചയിച്ച പരിപാടികൾ മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിശദീകരിച്ചു.

പഞ്ചായത്തുകളിലടക്കം 12000 പൊതു ശുചി മുറി സ്ഥാപിക്കും. വഴിയോര വിശ്രമകേന്ദ്രങ്ങൾ വ്യാപകമാക്കൽ, നഗരങ്ങളിൽ സ്ത്രീകൾക്ക് താമസിക്കാൻ ഇടങ്ങൾ എന്നിവ ഇതിൽ പെടുന്നു. കെട്ടിക്കിടക്കുന്ന പരാതികൾ തീർപ്പാക്കും. എല്ലാ റോഡുകളും നന്നാക്കും. വിദ്യാർഥികൾക്ക് പാർട് ടൈം ജോലിക്ക് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ സമരത്തിന് കോൺഗ്രസിലെ ഭിന്നത തടസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റക്ക് തടിമിടുക്ക് കാട്ടേണ്ട സമയമല്ലിത്. ജനുവരി 26 ലെ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ കോൺഗ്രസിനോട് അഭ്യർത്ഥിക്കുകയാണെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

Readers Comment

Add a Comment