Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, palarivattom, sreedharan, dmrc, i2i news

വിവാദമായ പാലാരിവട്ടം മേല്‍പാലം പുനര്‍നിര്‍മ്മിക്കുന്നതില്‍ നിന്ന് ഡിഎംആര്‍സി പിന്മാറുന്നതായി റിപ്പോര്‍ട്ട്. പിന്മാറുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ തന്നെ സര്‍ക്കാരിനെ കത്ത് മുഖാന്തിരം അറിയിക്കും എന്ന് മെട്രോമാന്‍ പറഞ്ഞു.

2020 ജൂണില്‍ ഡിഎംആര്‍സിയുടെ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. നിര്‍ദ്ധിഷ്ട തീയതിക്ക് മുമ്പ് പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നാണ് ഡിഎംആര്‍സി നല്‍കുന്ന വിശദീകരണം.

പുനര്‍നിര്‍മാണം ഒക്ടോബറില്‍ തുടങ്ങി ജൂണില്‍ പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഹൈക്കോടതി സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ ഇത് വരെ നിര്‍മാണം തുടങ്ങാനായിട്ടില്ല. പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തിയശേഷം പാലം പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കണമെന്ന ഇ ശ്രീധരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പാലം പൊളിക്കാനുള്ള സര്‍ക്കാരിന്റെ നടപടി.

Readers Comment

Add a Comment