Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ പ്രതിഷേധം ശക്തമായി തുടരുന്നു. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളുടെ ചെങ്കോട്ട മാര്‍ച്ച് ഉടൻ ആരംഭിക്കും. ഡൽഹി പോലീസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചു. ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ മാര്‍ച്ചിന് മുന്നോടിയായി ഡൽഹിയിലെ എട്ട് മെട്രോ സ്റ്റേഷനകള്‍ അടച്ചു.ജാമിയ വിദ്യാര്‍ഥികള്‍ മെട്രോ മാര്‍ഗം ചെങ്കോട്ട പരിസരത്തേക്ക് എത്താനായിരുന്നു തീരുമാനം. ഇതിന് മുന്നോടിയായാണ് എട്ട് മെട്രോ സ്റ്റേഷനുകള്‍ അടക്കാൻ പോലീസ് തീരുമാനിച്ചത്. അധ്യാപക സംഘടനകളും മാര്‍ച്ചിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം മാര്‍ച്ചിൽ നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. 11 മണിക്ക് ചെങ്കോട്ടയിൽ എത്തിച്ചേരാൻ എല്ലാ വിദ്യാര്‍ഥികള്‍ക്കും നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.അതേസമയം പൗരത്വ ഭേദഗതിക്കെതിരെ ഇടതുപാര്‍ട്ടികളും ഡൽഹി ജന്ദര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്തും. ഈ മാര്‍ച്ചിനും ഡൽഹി പോലീസ് അനുമതി നിഷേധിച്ചു.
33.82°C








