Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം; സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക് വിമുക്തവും, ഹരിതാഭവുമാക്കുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് തലസ്ഥാനത്ത് സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല സമാപിച്ചു. സംസ്ഥാനത്തെ പ്രധാന ഒന്‍പത് ടൂറിസം കേന്ദ്രങ്ങളായ കോവളം, മൂന്നാര്‍, കുമരകം, വയനാട്, ഫോര്‍ട്ട് കൊച്ചി , കൊല്ലം, തേക്കടി, ബേക്കല്‍ എന്നിവിടങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കാന്‍ ശില്‍പശാല തീരുമാനിച്ചു. അതിനായി സാമൂഹികം, സാമ്പത്തികം, പാരിസ്ഥിതികയും കൈകാര്യം ചെയ്യുന്ന രണ്ട് ടൂറിസം മേഖലകള്‍ എങ്കിലും 2019 ഡിസംബര്‍ 31 ന് മുന്‍പ് നടപ്പിലാക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയും രൂപീകരിച്ചു. ശില്‍പശാലയില്‍ ഇതിന് വേണ്ട മാറ്റങ്ങള്‍ ഉള്‍ക്കൊളളുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ ക്ലസ്റ്റര്‍ ലെവര്‍ ആക്ഷന്‍ പ്ലാന്‍ പദ്ധതിയുടെ വിശദീകരണം സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ രൂപേഷ് കുമാറും, മാലിന്യ സംസ്‌കരണവും ഉത്തരവാദിത്ത ടൂറിസവും എന്ന വിഷയം ഹരിത കേരള മിഷന്റെ കണ്‍സള്‍ട്ടന്റ് എന്‍.ജഗജീവനും അവതരിപ്പിച്ചു.
സംസ്ഥാനത്ത് ഇനി കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുവാന്‍ മാലിന്യ നിര്‍മ്മാജന പദ്ധതികള്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യഗത ശില്‍പശാല ചര്‍ച്ച ചെയ്തു. ഇനി മാലിന്യത്തില്‍ ചവിട്ടി ആരും നാട് കാണാനെത്തില്ലെന്ന് ശില്‍പശാലയില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നിലവില്‍ വന്ന് കൊണ്ടിരിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണം കുറയാതിരിക്കാനുള്ള കര്‍മ്മ പദ്ധതികള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പിലാക്കാനും ശില്‍പശാലയില്‍ തീരൂമാനമെടുത്തു. ചടങ്ങില്‍ ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് വേണ്ടി നിര്‍മ്മിച്ച തുണി സഞ്ചി ഹരിത കേരള മിഷന്‍ കണ്‍സള്‍ട്ടന്റ് എന്‍. ജഗജീവന്‍ കെടിഎം പ്രസിഡന്റ് ബേബി മാത്യും സോമതീരത്തിന് നല്‍കി പദ്ധതിക്ക് തുടക്കം കുറിച്ചു. ചടങ്ങില്‍ ടൂറിസം അസി. പ്ലാനിംഗ് ഓഫീസര്‍ ജയകുമാര്‍, കെടിഎം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി എബ്രഹാം ജോര്‍ജ്, ജോയിന്റ് ഡയറക്ടര്‍ രാജ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
33.82°C








