Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന ഷീലാ ദീക്ഷിത് വിടവാങ്ങി. 81 വയസ്സായിരുന്നു. ദീര്‍ഘകാലമായി രോഗബാധിതയായിരുന്ന ഷീല ദീക്ഷിതിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നു രാവിലെ എസ്‌കോര്‍ട്‌സ് ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും, വൈകുന്നേരം മൂന്നേകാലോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും 3.55 ന് മരണം സ്ഥിരീകരിച്ചു.
തുടര്‍ച്ചയായി പതിനഞ്ചു വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല അല്പകാലം കേരള ഗവര്‍ണര്‍ ആയും സേവനമനുഷ്ഠിച്ചു. 2014 മാര്‍ച്ച് പതിനൊന്നിന് ഗവര്‍ണര്‍ ആയി ചുമതലയേറ്റ ഷീല ആഗസ്റ്റ് 25 ന് രാജിവച്ചു. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഏറെ സൗഹൃദം പുലര്‍ത്തിയിരുന്ന ഷീലാ ദീക്ഷിത് കോണ്‍ഗ്രസ് ഡല്‍ഹി യൂണിറ്റിലെ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു.
2013- ല്‍ നാലാം വട്ടവും ഡല്‍ഹി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ആം ആദ്മി തരംഗത്തില്‍ അരവിന്ദ് കെജ്‌രിവാളിനോട് പരാജയപ്പെട്ടു. അതിനു ശേഷമായിരുന്നു കേരള ഗവര്‍ണര്‍ ആയുള്ള നിയമനം. 1938-ല്‍ പഞ്ചാബിലെ കപൂര്‍ത്തലയില്‍ ജനനം. പഠനം ഡല്‍ഹി ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റ് സ്‌കൂളിലും ഡല്‍ഹി സര്‍വകലാശാലയിലും. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1984 മുതല്‍ 89 വരെ യു.പിയിലെ കനൗജ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാംഗമായിരുന്നു. ആ കാലയളവില്‍ 1986 മുതല്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രിയായി.
1988 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയിലെ ലാല്‍ ബിഹാരി തിവാരിയോട് പരാജയപ്പെട്ടു. 98-ല്‍ ഡല്‍ഹി മുഖ്യമന്ത്രിയായി. പിന്നീട് പതിനഞ്ചു വര്‍ഷം തുടര്‍ച്ചയായി പദവിയില്‍ തുടരുകയും ചെയ്തു. അന്തരിച്ച വിനോദ് ദീക്ഷിത് ആണ് ഭര്‍ത്താവ്. മുന്‍ എം.പി. സന്ദീപ് ദീക്ഷിതും ലതികാ സയിദുമാണ് മക്കള്‍. ഷീലാ ദീക്ഷിതിന്റെ മരണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഗാധമായ ദു:ഖം രേഖപ്പെടുത്തി.
33.82°C








