Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:25 am
  • 26th March, 2026
  • Clear Sky
26.82°C26.82°C
  • Humidity: 94 %
  • Wind: 1.28 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യൂണിവേഴ്സിറ്റി കോളേജിൽ എസ്. എഫ്. ഐ- കെ. എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ കെ. എസ്.യു സംസ്ഥാനപ്രസിഡന്റ് അഭിജിത്തിന് പരിക്കേറ്റു. ഇന്നലെ യുണിവേഴ്സിറ്റി ഹോസ്റ്റലിൽ കെ. എസ്. യു പ്രവർത്തകനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കെ. എസ്. യു പ്രവർത്തകർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയിരുന്നു. മാർച്ചിൽ പങ്കെടുത്ത കെ. എസ്.യു പ്രവർത്തകരെ യൂണിവേഴ്സിറ്റികോളേജിൽ നിന്നും എസ്. എഫ്. ഐ പ്രവർത്തകർ കല്ലെറിഞ്ഞെന്നാണ് ആരോപണം.  കെ. എസ്. യു - എസ്. എഫ്. ഐ പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് കല്ലെറിഞ്ഞു. കല്ലേറിലാണ്  അഭിജിത്തിന് പരിക്കേറ്റത്. തുടർന്ന് എസ്. എഫ്. ഐ പ്രവർത്തകരും കെ. എസ്. യു പ്രവർത്തകരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കെ.എസ്. യു  പ്രവർത്തകർക്കൊപ്പം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എസ്.എഫ്. ഐ പ്രവർത്തകർക്ക് നേരെ കെ.എസ്.യു പ്രവർത്തകർ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന് എസ്. എഫ്. ഐ ആരോപിച്ചു.

Readers Comment

Add a Comment