Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:08 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാഷ്ട്രാ സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും ഇന്ന് ചര്‍ച്ച നടത്തും.സോണിയയുടെ ദില്ലിയിലെ വസതിയില്‍ വൈകീട്ട് നാല് മണിക്കാണ് യോഗം. സഖ്യത്തിനായുള്ള പൊതുമിനിമം പരിപാടിയുടെ കരട് ശിവസേനയടക്കമുള്ള മൂന്ന് പാര്‍ട്ടികളുടേയും സംസ്ഥാന നേതാക്കള്‍ ഒന്നിച്ചിരുന്ന് തയാറാക്കിയിരുന്നു.ഇതില്‍ ഭേദഗതി വേണോ എന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും.സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ കഴിഞ്ഞ ദിവസം ഗവര്‍ണറുമായി നടത്താനിരുന്ന സംയുക്ത കൂടിക്കാഴ്ചയില്‍ നിന്ന് മൂന്ന് പാര്‍ട്ടികളും പിന്മാറിയിരുന്നു. അവസാന നിമിഷമാണ് കൂടിക്കാഴ്ച റദ്ദാക്കിയത്. സഖ്യസര്‍ക്കാരില്‍ ചേരണോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇതുവരെ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.അതേസമയം ശിവസേനയുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കുമെന്ന സൂചനയുമായി എന്‍ഡിഎ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് രാംദാസ് അത്താവലെ ഇന്നലെ രംഗത്ത് വന്നു.

Readers Comment

Add a Comment