Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:08 am
  • 9th August, 2020
  • Light Rain
24°C24°C
  • Humidity: 100 %
  • Wind: 3.1 km/h

Breaking News

  • പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി .എട്ട് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു 
  • കേന്ദ്ര വ്യോമയാന മന്ത്രി കരിപ്പൂരിലെത്തി ,മരിച്ചവരുടെ കുടുബങ്ങൾക്ക് 10 ലക്ഷം സഹായ ധനം ,ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം സഹായ ധനം ,പരിക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും ,23 പേരുടെ നില അതീവ ഗുരുതരം .സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു .പിസിഷൻ അപ്രോച്  റഡാർ സംവിധാനം പ്രവർത്തിച്ചില്ല 
  • സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രഹ്ന ഫാത്തിമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ സിഐ അനീഷിനു മുന്നിലെത്തിയാണ് കീഴടങ്ങിയത്.
  • സ്വര്‍ണക്കടത്ത് കേസില്‍ യുഎഇയിലേക്ക് അന്വേഷണസംഘത്തെ അയയ്ക്കാന്‍ അനുമതി.  
  • കേരളത്തിൽ 1420 പേർക്കുകൂടി കോവിഡ്,   1715 പേർ രോഗമുക്തരായി. 4 പേർ മരിച്ചു. കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ, കോഴിക്കോട് വെള്ളിമലയിലെ സുലൈഖ(67), കൊല്ലത്ത് കിളിക്കല്ലൂരിലെ ചെല്ലപ്പൻ (60), ആലപ്പുഴ പാണാവള്ളിയെലെ പുരുഷോത്തമൻ (87)   
i2i News Trivandrum


റോൾ ബോൾ ലോകകപ്പിൽ  ഇന്ത്യയുടെ പ്രതീക്ഷയായി ഇത്തവണ കോർട്ടിലേക്കു ഇറങ്ങുന്നവരിൽ ഒരു മലയാളി കായികതാരവുമുണ്ട്  . ശ്രീലക്ഷ്മി ബി എസ്‌  എന്ന തിരുവനന്തപുരം കാരി . ഇന്ന് മുതൽ ചെന്നൈയിൽ നടക്കാനിരിക്കുന്ന  റോൾ ബോൾ ലോകകപ്പിലേക്കുള്ള  ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട ഏക  മലയാളിയാണ് ഈ മിടുക്കി.  ശ്രീലക്ഷ്മി  ഇതിനോടകം തന്നെ അനവധി തവണ റോൾ ബോൾ കളിയിൽ തന്റെ മികവ് തെളിയിച്ചതാണ് .കഴിഞ്ഞ വർഷം മധ്യപ്രദേശിലെ ഗ്വാളിയറിൽ നടന്ന റോൾ ബോൾ യൂണിവേഴ്‌സിറ്റി ഗെയിമിൽ   നാലാം സ്ഥാനം നേടി.  മിനി, സബ് ജൂനിയർ, ജൂനിയർ, ഏഴ് ദേശീയ റോൾ ബോൾ ടൂർണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്. .
2010 ൽ പുതുച്ചേരിയിലായിരുന്നു  ആദ്യ ദേശീയ ടൂർണമെന്റ്. 2015 ൽ ഒരു ദേശീയ തല ടൂർണമെന്റിൽ  സ്വർണം നേടാൻ കഴിഞ്ഞു . ശ്രീലക്ഷ്മിയുടെ അത് വരെയുള്ള ഏറ്റവും വലിയ നേട്ടമായിരുന്നു അത് . അന്നുമുതൽ, തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല . അതേ വർഷം കർണാടകയിലെ ബെൽഗാമിൽ നടന്ന ഇന്ത്യൻ റോൾ ബോൾ ടൂർണമെന്റിന് കീഴിലുള്ള സ്‌കൂൾ ഗെയിംസ് ഫെഡറേഷനിൽ കളിക്കാനും ശ്രീലക്ഷ്മിയെ തിരഞ്ഞെടുത്തു.

പരിശീലകൻ എ നാസറിനു  കീഴിൽ പൂജപ്പുരയിലെ കിഡ്‌സ്‌ലാന്റ് റോളേഴ്‌സ് സ്‌പോർട്‌സ് അക്കാദമിയിൽ  ചേർന്നതാണ് കായിക ലോകത്തേക്കുള്ള    ശ്രീലക്ഷ്മിയുടെ തുടക്കം .  “ഞാൻ എപ്പോഴും ടിവിയിൽ സ്കേറ്റിംഗ് കാണാറുണ്ടായിരുന്നു. എന്റെ അച്ഛനും അമ്മയും  വളരെയധികം പ്രോത്സാഹനവും പിന്തുണയും നൽകി , അച്ഛൻ ഇന്ന് നമ്മുടെ കൂടെ ഇല്ലെങ്കിലും  , ഞാൻ  ഈ വിജയം എന്റെ അച്ഛന്  സമർപ്പിക്കുന്നു,” ശ്രീലക്ഷ്മി പറഞ്ഞു.  ഒരുമാസം മുൻപായിരുന്നു  സൈനിക ഉദ്യോഗസ്ഥനായ ശ്രീലക്ഷ്മിയുടെ  അച്ഛന്റെ അകാല വേർപാട്. ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിക്കണമെന്നതായിരുന്നു ശ്രീലക്ഷ്മിയുടെ ഏറ്റവും വലിയ സ്വപ്നം. ആ  സ്വപ്നം യാഥാർഥ്യമായ ആഹ്ലാദത്തിലാണ്  ഈ കായികതാരം .

Readers Comment

Add a Comment