Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അയോധ്യ കേസ് വിധി ഒറ്റനോട്ടത്തില്‍:

1. രാമജന്മഭൂമിയില്‍ ഉടമസ്ഥാവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനു കഴിഞ്ഞില്ല.
2. തര്‍ക്കഭൂമിയില്‍ പുരാതന ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്.
3. ഖനനത്തില്‍ കണ്ടെടുത്ത അവശിഷ്ടങ്ങള്‍ക്ക് ക്ഷേത്രഭാഗങ്ങളുടെ സ്വഭാവം.
4. തര്‍ക്കഭൂമിയിലെ രാം ഛബൂത്ര, സീതാ കി രസോയി എന്നിവിടങ്ങളില്‍ ബ്രിട്ടീഷ് കാലത്തിന് മുന്‍പു തന്നെ ഹിന്ദുക്കള്‍ പൂജ നടത്തിയിരുന്നതിന് ചരിത്രപരമായ തെളിവുകള്‍
5. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അവഗണിക്കാന്‍ കോടതിക്കു കഴിയില്ല

പള്ളി പണിയാന്‍
പകരം ഭൂമി
1. അയോധ്യയില്‍ പള്ളി പണിയുന്നതിന് മുസ്‌ളിങ്ങള്‍ക്ക് തര്‍ക്കഭൂമിക്കു പുറത്ത് 5 ഏക്കര്‍ ഭൂമി അനുവദിക്കണം.
2. ഭൂമി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കണം.
3. ഇതിനായുള്ള പദ്ധതി മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണം.
4. ക്ഷേത്ര നിര്‍മ്മാണത്തിന് പ്രത്യേക ട്രസ്റ്റ് രൂപീകരിക്കണം.
5. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമി ട്രസ്റ്റിന് കൈമാറണം.

ശ്രീരാമദേവന്
നിയമ വ്യക്തിത്വം
1. ശ്രീരാമദേവന്റെ നിയമവ്യക്തിത്വം കോടതി അംഗീകരിക്കുന്നു.
2. രാമജന്മഭൂമിയുടെ നിയമവ്യക്തിത്വം അംഗീകരിക്കാനാകില്ല.
3. വിശ്വാസികളുടെ വികാരം കോടതിക്ക് കണ്ടില്ലെന്നു നടിക്കാനാകില്ല.
4. അതേസമയം വിശ്വാസമല്ല, നിയമമാണ് കോടതിക്ക് വിഷയം
5. മതേതരത്വവും ഐക്യവും ഉയര്‍ത്തിപ്പിടിക്കാന്‍ കോടതി ബാധ്യസ്ഥം.

ചരിത്രവിധി
ഏകകണ്ഠം
1. അയോധ്യ കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത് ഏകകണ്ഠ വിധി
2. ബെഞ്ചിലെ അഞ്ച് ജസ്റ്റിസുമാരും വിധിയില്‍ ഒപ്പുവച്ചു.
3. രാവിലെ 10.30 ന് ആരംഭിച്ച വിധിപ്രസ്താവം പൂര്‍ത്തിയായത് മുക്കാല്‍ മണിക്കൂര്‍ കൊണ്ട്
4. തര്‍ക്കഭൂമി മൂന്നു കക്ഷികള്‍ക്കും തുല്യമായി വീതിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ 2010- ലെ വിധി സുപ്രീം കോടതി പൂര്‍ണമായും തള്ളി.
5. അലഹബാദ് ഹൈക്കോടതി വിധിക്ക് എതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീലുകളിലാണ് ഇപ്പോഴത്തെ അന്തിമ വിധി

Readers Comment

Add a Comment