Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:08 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അയോദ്ധ്യ കേസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത്  അതീവ ജാഗ്രത തുടരുന്നു . സംസഥാനം സ്വീകരിച്ച സുരക്ഷാ നടപടികൾ  മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയും ഇന്നലെ ഗവർണറെ രാജ്ഭവനിൽ എത്തി ധരിപ്പിച്ചു . ജില്ലാ പോലീസ് മേധാവികളുമായി വീഡിയോ കോൺഫെറെൻസിലൂടെ  സംസാരിച്ച ഡി ജി പി  സുരക്ഷാ ശക്തമാക്കാനും ആവശ്യമെങ്കിൽ മുൻകരുതൽ അറസ്റ്റ് നടത്താനും നിർദേശിച്ചിട്ടുണ്ട്

നിലവിൽ കേരളത്തിൽ  , കാസർഗോഡ് ജില്ലയിൽ  മാത്രമാണ് നിരോധനാജ്ഞ  നിർദേശിച്ചിട്ടുള്ളത് . ജില്ലയിലെ മഞ്ചേശ്വരം , കുമ്പള  , കാസർഗോഡ് , ഹൊസ്ദുർഗ് , ചന്ദേര സ്റ്റേഷൻ പരിധികളിലാണ്    ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.നവംബർ 11  ആം തീയതി വരെ യാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത് .കാസർഗോഡ് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന് നിരോധനാജ്ഞ ബാധകമല്ല .പരിപാടികൾക്ക് ശക്തമായ സുരക്ഷാ ഏർപ്പെടുത്തിയിട്ടുണ്ട് .

 കൊച്ചി നഗരത്തിലും ശക്തമായ സുരക്ഷാ ഒരുക്കിയിട്ടുണ്ടെന്ന് കൊച്ചി ഡി സി പി  ജി പൂങ്കുഴലീ അറിയിച്ചു അതെസമയം സംസ്ഥാനത്തെ ക്രമസമാധാന നിലയും മതേതര ഐക്യവും  കാത്തുസൂക്ഷിക്കണമെന്ന  ആഹ്വാനവുമായി രാഷ്ട്രീയ ആത്മീയ  നേതാക്കൾ രംഗത്തെത്തി . അയോദ്ധ്യ കേസ് വിധി എന്ത് തന്നെ ആയാലും എല്ലാവരും  അതിനെ സമാധാനപൂർവംസ്വാഗതം ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു 

Readers Comment

Add a Comment