Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊയിലാണ്ടി: സുഹൃത്തുക്കളുടെ റാഗിങ് അതിരുവിട്ടതിനെ തുടർന്ന് വിവാഹവേഷത്തിൽ വരനും വധുവും ആശുപത്രിയിലായി. കൊയിലാണ്ടി കാവുംവട്ടത്ത് ആണ് സംഭവം. കൊയിലാണ്ടിയിൽ നടന്ന വിവാഹസൽക്കാരത്തിനിടയിൽ വരന്റെ സുഹൃത്തുക്കൾ ചേർന്ന് വരനേയും വധുവിനേയും കാന്താരി മുളക് അരച്ച് കലക്കിയ വെളളം കുടിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച താലിക്കെട്ടിന് ശേഷം നവദമ്പതികൾ സദ്യ കഴിക്കാൻ ഇരുന്നപ്പോഴാണ് ഇവരെകൊണ്ട് കാന്താരി മുളക് അരച്ച പാനീയം നിർബന്ധിച്ച് കുടിപ്പിച്ചത്. കുടിച്ച ഉടനെ വധു ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. പിന്നാലെ വരനും അസ്വസ്ഥതയുണ്ടായി. തുടർന്ന് ബന്ധുക്കൾ ഇരുവരെയും വിവാഹവേഷത്തിൽത്തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സനൽകി. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാൽ, വധുവിനും വരനും പരാതിയില്ലെന്ന് എഴുതിക്കൊടുത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
32.82°C








