Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:33 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ക്രിസ്തുവിനെ  ക്രൂശിച്ചില്ലായിരുന്നു എങ്കിൽ  ഞങ്ങൾ  എന്ന  പുട്ടു  ചെയ്തെനേം ?

വിശുദ്ധവാരം  എന്ന് പറയുന്നത്  ഞങ്ങളുടെ  കുപ്പായ  തൊഴിലാളികൾക്ക്  പ്രത്യേകിച്ച്  ചുവന്ന  നൈറ്റിക്കാർക്കു  ചാകരയാണ് . കാരണം  ഈ സന്മയതാണ്  ഇവർക്ക്  വിദേശാർജ്യങ്ങളിൽനിന്  ഏറ്റവും  കൂടുതൽ  ബുക്കിങ്  വരുന്നത് . ഓടിനടന്നു  കൂദാശയും  പ്രസംഗവും  പരിപാടികളുമൊക്കെയായി  കൈനിറയെ  കാശുവാരാവുന്ന വാരം . അതുകൊണ്ടാണ്  ഞങ്ങൾ  ഇപ്പോൾ ഇതിനെ  വിശുദ്ധവാരം  എന്ന് വിളിക്കുന്നത് .

മുഖത്തു  വിഷമം വരുത്തി നിന്ന്  കൂദാശതൊഴിലാളികൾ  ഇങ്ങനെപാടും ..

ലോകത്തിന്  കൊയറും അനുതാപസ്വരത്തിൽ  ഇത് ഏറ്റുപാടുമ്പോൾ  മൊത്തത്തിൽ  സംഭവം  ഒരു ശോകമയമാകും .....  എല്ലാവര്ക്കും  കർത്താവിന്റെ ആ  കസ്റ്റപ്പാടൊക്കെ  ഓർത്തു സങ്കടം വരും  ചിലർ കരയും.. ഇതെല്ലം കഴിഞ്ഞു  പാതിരി പുരോഹിത വർഗം തച്ചും വാങ്ങി പോകും ... വിശ്വാസികൾ ദുഃഖം  ഘനീഭവിച്ച മനസുമായി  വീട്ടിൽ പോകും.....

ഹോ  കർത്താവിനെ  കുരിശിൽ  തറച്ചു കൊന്നില്ലായിരുന്നു എങ്കിൽ  ഇവന്മാരുടെ  കാര്യം  കട്ട  പോകയാകില്ലായിരുന്നോ ?

ഞങ്ങടെ  ഒരു പടുകിളവനായ  ഒരു മെത്രാനെ  കുവൈറ്റിലുള്ള  പള്ളിക്കാർ  പെസഹദിനത്തിൽ കാൽകഴുകൽ  ശ്രുശൂഷക്കു  ഒരു വര്ഷം മുൻപുതന്നെ  ബുക്ക്  ചെയ്തത്  ഒന്നര  ലക്ഷം രൂപയ്ക്കാണ് . പ്ലസ്  അക്കൊമോടെഷൻ  ഫ്‌ളൈറ്  ടികെറ്റ് .


 വിശുദ്ധ വാരത്തിൽ ദുഃഖവെള്ളിക്ക് തൊട്ട് മുമ്പുള്ള വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം (ഇംഗ്ലീഷ്: Maundy Thursday) എന്ന് പറയും .കുരിശുമരണം വരിക്കുന്നതിനു മുൻപായി യേശു തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനു മുൻപായി അദ്ദേഹം അവരുടെ കാലുകൾ കഴുകിയതിന്റെയും ഓർമ്മ പുതുക്കലായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ  കുർബാനയ്ക്കു പുറമേ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പെസഹാ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.

ക്രിസ്തുമതത്തിന്റെ ആവിർഭാവത്തിനും നൂറ്റാണ്ടുകൾ മുൻപു തന്നെ പെസഹാ ആചരണം യഹൂദരുടെ ഇടയിൽ ഉണ്ടായിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ എന്നും അവർ പെസഹയെ വിളിചിരുന്നു . ഇസ്രയേൽ ജനത്തിനെ മിസ്രയിമിലെ അടിമത്തത്തിൽ നിന്നു ദൈവം മോചിപ്പിച്ചതിന്റെ സ്മരണയ്ക്കായാണ് യഹൂദർ പെസഹാ ആഘോഷിക്കുന്നത്. യഹൂദർ ദൈവത്തിന്റെ നിർദ്ദേശപ്രകാരം വീടുകളുടെ വാതിലിന്റെ കട്ടിളക്കാലുകളിൽ ആടിന്റെ രക്തം തളിക്കുകയും അതു കണ്ട് സംഹാരദൂതൻ യഹൂദരുടെ വീടുകളെ കടന്നു പോവുകയും മിസ്രയീമ്യരുടെ കടിഞ്ഞൂലുകളെ നിഗ്രഹിക്കുകയും ചെയ്തതായി എബ്രായ ബൈബിളിലെ പുറപ്പാട് പുസ്തകത്തിലെ വിവരണത്തെ അടിസ്ഥാനമാക്കിയാണ് 'കടന്നു പോകുക' (passover) എന്നർഥമുള്ള 'പെസഹ' എന്ന് ഈ പെരുന്നാളിനെ അവർ വിളിക്കുന്നത്.

പെസഹാ ദിവസം കുടുംബനാഥന്റെ നേതൃത്വത്തിൽ ബലിയാടിനെ കൊന്ന് അതിന്റെ രക്തം പാപപരിഹാരമായി അർപ്പിക്കും. ഇതിന്റെ മാംസം ചുട്ട് പുളിപ്പില്ലാത്ത അപ്പത്തിന്റെ കൂടെ ഭക്ഷിക്കും. തീർത്ഥാടകപ്പെരുന്നാളുകൾ എന്നറിയപ്പെടുന്ന യഹൂദമതത്തിലെ മൂന്ന് പ്രധാന പെരുന്നാളുകളിൽ ഒന്നാണ് പെസഹ. യേശുവിനു ശേഷം എ.ഡി. 70-ൽ ജറുസലേം ദേവാലയം നശിപ്പിക്കപ്പെടുന്നതു വരെ യഹൂദർ ഈ പെരുന്നാൾ ആഘോഷപൂർവം ആചരിച്ചു പോന്നിരുന്നു.


തന്റെ ശിഷ്യൻമാരുടെ കാൽ കഴുകി ലോകത്തിന് മുഴുവൻ യേശു എളിമയുടെ സന്ദേശം നൽകിയതിൻറെ ഓർമപ്പെടുത്തലാണ് പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളിലെ കാൽകഴുകൽ ശുശ്രൂഷ. തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരുടെ കാലുകൾ പുരോഹിതൻ കഴുകി തുടച്ച് ചുംബിക്കും.

. യേശു ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ കാലുകൾ കഴുകി, അരയിൽ കെട്ടിയിരുന്നതായ തോർത്ത് എടുത്ത് തുവർത്തിയതിന് ശേഷം ഇപ്രകാരം ഉദ്‌ബോധിപ്പിക്കുന്നുണ്ട് : " നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു." അത്താഴത്തിനു ശേഷം വീണ്ടും യേശു ശിഷ്യന്മാരോട് ഇപ്രകാരം അനുശാസിക്കുന്നുണ്ട് : "നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ"


എന്നാൽ  തച്ചും  വാങ്ങി  ക്യാമറയുടെ  മുന്നിൽ വെറും  അഭിനയം  കാണിക്കുന്ന  ഇന്നത്തെ  കൂദാശ  തൊഴിലാളികൾക്ക്   ക്രിസ്തുവിന്റെ  ഏതെങ്കിലുമൊരു  സന്ദേശം  ജീവിതത്തിലൂടെ  കാണിച്ചു  തരുവാൻ  സാധിക്കുന്നുണ്ടോ ?

ഇവർക്ക്  തമ്മിൽ  തമ്മിൽ  സ്നേഹിക്കാൻ  പറ്റുമോ ? അങ്ങനെയെങ്കിൽ  സഹോദരന്റെ  പള്ളിപിടിച്ചുപറിക്കുമോ ?
ഇവർക്ക്  ക്ഷമിക്കാനറിയുമോ ?.  എങ്കിൽ  അവർ  കൊലവിളി  നടത്തുമോ ?
ദയ , ദീർഘക്ഷമ , വിശ്വസ്ഥത സാമ്യത , പരോപഹാരം ഈ  ഗുണങ്ങൾ  ഏതെങ്കിലും  ഈ വർഗത്തിനുണ്ടോ ?

പിന്നെ  ഇവനൊക്കെ ബെൻസ്  കാറിൽവന്നു , ആഡംബര വസ്ത്രങ്ങളണിഞ്ഞു ... നേരത്തെ തയ്യാറാക്കിയ  നല്ല  പൂപോലുള്ള  പാദങ്ങൾ കഴുകി  കൈമുത്തും വാങ്ങി  മേശയും  വിഴുങ്ങി  പോകുന്ന  ഇവറ്റകൾക്ക് നാണമില്ലേ  ?

ഇവന്മാരുടെ  ഈ  നാറിയ  ഷോ  കാണാൻ  പോകുന്നവനെയല്ലേ  തിരണ്ടിവാലിനടിക്കേണ്ടത് .

ഓർത്തഡോക്സ് വിശ്വിയായ  ജേക്കബ്  തോമസ്  പറയുന്നത്  കേൾക്കുക . 

Readers Comment

Add a Comment