Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:20 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

കോഴിക്കോട്ട് ഫാത്തിമ ആശുപത്രിയിൽ ഡോക്ടർക്കു നേരെ ആക്രമണമുണ്ടായി  ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഐ.എം.എയുടെ നേതൃത്വത്തിൽ മാർച്ച് 17 ന് സംസ്ഥാനത്തെ ഡോക്ടർമാർ ശക്തമായ സമരത്തിന്. സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ ഡോക്ടർമാരും ഒ.പി ബഹിഷ്കരിക്കുന്നതോടെ ആരോഗ്യമേഖല നിശ്ചലമാകും. അന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ബഹിഷ്കരണം.

കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ പോലീസ് നോക്കിനില്ക്കെ ഡോക്ടർക്കു നേരെ രോഗിയുടെ ബന്ധുക്കൾ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ സർക്കാർ നിസംഗത പാലിക്കുന്നത് വേദനാജനകമാണെന്നും, സംഭവത്തിൽ അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാത്തത് കേരളത്തിലെ ചികിത്സക സമൂഹത്തിന്റെ ആത്മവീര്യം കെടുത്തുന്ന നടപടിയാണെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ എന്നിവർ പറഞ്ഞു.

രോഗിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ നടത്തുന്ന തീവ്രശ്രമങ്ങൾ അവിചാരിത സാഹചര്യങ്ങൾ മൂലം ഫലവത്താകാതിരിക്കുമ്പോൾ ചികിത്സാപിഴവ് ആരോപിച്ച് ഡോക്ടറെ ആക്രമിക്കുന്നതും ആശുപത്രി കെട്ടിടം തകർക്കുന്നതും കേരളത്തിൽ തുടർക്കഥയാവുകയാണ്. മൂന്നു വർഷത്തിനിടെ ഇത്തരം ഇരുന്നൂറിലധികം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ, ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നത് ഉൾപ്പെടുയുള്ള ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് 17-ലെ സമരം.

തങ്ങൾക്കെതിരായ അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നതിൽ ഡോക്ട്ടർമാർക്കുള്ള ഉത്കണ്ഠയും ആശങ്കയും ഉൾക്കൊണ്ട് , ഭീതി കൂടാതെയും ആത്മവിശ്വാസത്തോടെയും ചികിത്സ നിർവഹിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് ആരോഗ്യമേഖലയുടെ കാര്യക്ഷമതയ്ക്കു തന്നെ അത്യന്താപേക്ഷിതമാണെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടുന്നു. ഓരോ രോഗിയുടെയും ആശ്വാസവും ജീവന് കരുതലുമാണ് ഡോക്ടർമാരുടെ പ്രഥമ പരിഗണന. അതേസമയം, രോഗിയുടെയും രോഗത്തിന്റെയും സ്ഥിതി ഉൾപ്പെടെ ചികിത്സ പൂർണഫലപ്രദമാകുന്നതിൽ നിർണായകമാകുന്ന ഘടകങ്ങൾ നിരവധിയുണ്ട്. ഏതു സാഹചര്യത്തിലും കുറ്റം ഡോക്ടർക്കു മേൽ ചുമത്തുന്നതും, ചികിത്സാപിഴവ് ആരോപിച്ച് ആക്രമണത്തിന് മുതിരുന്നതും ശരിയാണോ?

വേദനകളിൽ നിന്നും രോഗപീഡകളിൽ നിന്നും രോഗിക്ക് ആശ്വാസം പകരുവാൻ രാപകലില്ലാതെ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കു നേരെ രോഗിയുടെ ബന്ധുക്കളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും ഉണ്ടാകുന്ന തീവ്രമായ വൈകാരിക പ്രതികരണങ്ങൾ അവസാനിച്ചേ മതിയാകൂ. അതിനു വേണ്ടത് സർക്കാർ മുൻകൈയെടുത്തു നടത്തുന്ന ബോധവത്കരണ പരിപാടികളാണ്. അതിനൊപ്പം, ഇത്തരം ആക്രമണങ്ങൾ ഡോക്ടർമാരുടെ ആത്മവിശ്വാസം കെടുത്താതിരിക്കുവാനുള്ള അടിയന്തര നടപടികളും വേണം. ഡോക്ടർമാരെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുന്നുവെന്ന തോന്നൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരിലാകെ അരക്ഷിതബോധം സൃഷ്ടിക്കുമെന്നും ഐ.എം.എ ചൂണ്ടിക്കാട്ടുന്നു.

ആശ്വാസദൂതന്മാരാണ് ഡോക്ടർമാർ. രോഗിയുടെ ആരോഗ്യസ്ഥിതിയിൽ ഉൾപ്പെടെയുണ്ടാകുന്ന അവിചാരിത സങ്കീർണതകൾ മൂലമുള്ള നിർഭാഗ്യ സംഭവങ്ങളിൽ അവർ നിസഹായരായിപ്പോകുന്ന സന്ദർഭങ്ങളുണ്ട്. ആശങ്ക നിറഞ്ഞ ഹൃദയത്തോടെയല്ല, ആത്മവിശ്വാസം നല്കുന്ന മനക്കരുത്തോടെയാണ് അവർക്ക് ചികിത്സ നിർവഹിക്കാൻ സാധിക്കേണ്ടത്. മലയാളി സമൂഹം ആ രക്ഷാദൂതന്മാർക്കൊപ്പമുണ്ട്.

Readers Comment

Add a Comment