Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:19 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യാക്കോബായ ഓർത്തഡോക്സ്  വിഭാഗങ്ങളിലെ  സമാധാന  കാംഷികളായ  വിശ്വാസികളെ  വീണ്ടും  വിഷമത്തിലാക്കുന്ന  ഒരു  വാർത്തയാണ് ഇപ്പോൾ  പുറത്തുവരുന്നത് . നിയമസഭയുടെ നടപ്പുസമ്മേളനത്തിൽ  അവതരിപ്പിക്കുവാനിരുന്ന  നിയമനിർമ്മാണം  അട്ടിമറിക്കപ്പെട്ടു എന്ന്  സൂചന .  
കഴിഞ്ഞ ദിവസം  രാത്രി  ഓർത്തഡോക്സ്  സഭയുടെ  കാതോലിക്കാ മത്തായി  മൂന്നാമൻ  മുഖ്യമന്ത്രിയെ  കണ്ടു .
നിയമനിർമ്മാണം   എന്ന  പദ്ധതിയുമായി  ഒരുകാരണവശാലും  സർക്കാർ  മുന്നോട്ടുപോകരുതു  എന്ന  അപേക്ഷയുമായി    ആയിരുന്നു    അദ്ദേഹം  മുഖ്യന്റെ  മുന്നിയിൽ സാഷ്ടന്ഗം  വീണത്.

അതിനായി  താഴെപറയുന്ന  നീക്കുപോക്കുകൾ  അദ്ദേഹം  മുഖ്യമന്ത്രിയുമായി  എത്തിച്ചേർന്നു  എന്നാണ് വിവരം .

ഒന്ന്  ആറുകൊല്ലം  കഴിഞ്ഞ  കാലഹരണപ്പെട്ട  രണ്ടായിരത്തി  പതിനേഴു ജൂലൈ  മുന്നിലെ  സുപ്രീം കോടതിയുടെ  ഒരു വിധിയുണ്ടായിരുന്നു  എന്ന  കരണംപറഞ്ഞു   യാതൊരു കാരണവശാലും  യാക്കോബായ  സഭയുടെ പള്ളി പിടിച്ചുകൊടുക്കണം  എന്ന  ആവശ്യവുമായി  സർക്കാരിനെ  സമീപിക്കില്ല .

രണ്ടു യാക്കോബായ  സഭയുടെ  പള്ളിപിടിച്ചുകൊടുക്കണമെന്ന  ആവശ്യവുമായി  പുതിയ  ഒരു പരാതികളും  കോടതിയിൽ  ഫയൽ  ചെയ്യില്ല

മുന്ന്  നിലവിൽ  കൊടുത്തിരിക്കുന്ന  കേസുകൾ  ഏതു അവസ്ഥയിലാണോ  ആ   അവസ്ഥയിൽ തുടരും  സ്പ്പീടപ്പു  ചെയ്യില്ല

നാല്  മണ്ണാർക്കാട് , കോതമംഗലം പോലെയുള്ള  പള്ളികൾക്കായി  അവകാശവാദം  ഉന്നയിക്കില്ല . അതിന്റെ  പരിസരത്തുകൂടെ  പോലും  പോകില്ല

അഞ്ചു  സർക്കാരിനെതിരെ  സുപ്രീംകോടതിയിൽ  കോടതിയലക്ഷ്യ  കേസുകൾ  ഫയൽ ചെയ്യില്ല ..
ആറു  പിണറായി  കൊടുക്കുന്ന  ലിസ്റ്റുപ്രകാരമുള്ള  പിടിച്ചെടുത്ത  യാക്കോബക്കാരുടെ പള്ളികൾ  യാതൊരു  ഉപാധിയും കൂടാതെ  തിരികെ  യഥാർത്ഥ ഉടമകൾക്ക്  നൽകണം ..
ആറു യാക്കോബായ സഭയിൽ  കാശുമുടക്കി കുത്തിത്തിരുപ്പുണ്ടാക്കാനുള്ള  പണി നിർത്തും .

ഏഴ് സെമിത്തേരിയുടെമേൽ  അവകാശവാദമുന്നയിക്കില്ല .. ശവസംസ്ക്കാരം  തടയില്ല ...

വരുന്ന മൂന്നുമാസം ഇത്രയും  കാര്യങ്ങൾ  പാലിക്കുന്നുണ്ടോ എന്ന്  വിലയിരുത്തിയാകും  തുടർ നടപടികൾ  സ്വീകരിക്കുന്നത്  എന്ന  ഉറപ്പിന്മേൽ  മുഖ്യൻ  മുന്നുമാസകാലത്തേക്കു  നിയമനിർമാണം  പെൻഡിങ്ങിൽ  വെച്ചു എന്ന് വിവരം .


അങ്ങനെ  പള്ളികൾ  പിടിച്ചെടുക്കാൻ  ഞാൻ  തന്നെ  വന്നാലേ  ശരിയാകൂ  എന്ന്  പറഞ്ഞു  കസേരയിൽ കയറിയ  മത്തായി മൂന്നാമനും  ശിങ്കിടികളും  ഇപ്പോൾ  സമാധാന  ദൂതന്മാരായതിനാൽ  നമുക്ക്  സന്ധോഷിക്കാം .

ഓർത്തഡോക്സ്  സഭയെ  എ കെ ജി  സെന്ററിന്റെ  തൊഴുത്തിൽ  കൊണ്ടേ കെട്ടിയത്തിന്റെ പശ്ചാത്തലത്തിൽ  ഈ  മത്തായി  മൂന്നാമനെയും  മറ്റു  കാപെറുക്കികളെയും കൂടി  യാക്കോബായ  സഭക്കാരോട്  അങ്ങോട്ട്  എടുത്തോളാൻ  പറയുവാൻ  ഒരുങ്ങിയിരിക്കുകയാണ്  ഓർത്തഡോക്സ്  സഭ  വിശ്വാസികൾ .

നിയമനിർമാണം  അട്ടിമറിച്ചതിന്റെ  മറ്റു  കൊടുക്കൽ  വാങ്ങലുകൾ  വ്യക്തമല്ല .

യാക്കോബായ  ഓര്‍ത്തഡോക്‌സ്‌- സഭകള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുവാൻ  നിയമനിര്‍മാണം നടത്തുന്നതിനു  കഴിഞ്ഞയാഴ്ച ചേര്‍ന്ന ഇടതുമുന്നണിയോഗം സര്‍ക്കാരിനോട്‌ ശിപാര്‍ശ ചെയ്‌തത്‌ വളരെയേറെ  പ്രതീക്ഷയോടെയാണ്  ഇരു വിഭാഗങ്ങളിലെയും  സമാധാന  കാംഷികളായ  വിശ്വാസികൾ കേട്ടത് .

ക്രമസമാധാനപ്രശ്‌നത്തിലേക്ക്‌ നയിക്കാത്ത വിധത്തില്‍ യാക്കോബായ വിശ്വാസികള്‍ക്കു  അവരുടെ പള്ളികളില്‍ ആരാധനാസ്വാതന്ത്ര്യം ഉറപ്പാക്കുന്ന വിധം കരുതലോടെയാകണം നിയമനിര്‍മ്മമാണം എന്നാണ്‌ ഇടതുമുന്നണി യോഗം സര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. നിയമനിര്‍മ്മാണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ കരടു രൂപം നിയമമന്ത്രി പി. രാജീവ്‌ യോഗത്തില്‍ അവതരിപ്പിക്കുകയും  ചെയ്തിരുന്നു . ജസ്‌റ്റിസ്‌ കെ.ടി. തോമസ്‌ ഇതു സംബന്ധിച്ച്‌ തയാറാക്കിയ കരട്‌ ഫോര്‍മുലയില്‍ ഭേദഗതി വരുത്തിയാവും നിയമനിര്‍മാണം എന്നും  സൂചനയുണ്ടായിരുന്നു.

ഇടതുമുന്നണിയുടെ  ഈ തീരുമാനത്തെ  യാക്കോബായ  വിഭാഗം  സ്വാഗതം  ചെയ്തപ്പോൾ  ഈ നിയമത്തിനെതിരെ  ഓർത്തഡോക്സ്  വിഭാഗം  പ്രതിക്ഷേധ  പ്രേമേയങ്ങളും പ്രതിക്ഷേധ  യജ്ജങ്ങളും എല്ലാം  നടത്തിയിരുന്നു .

നിയമ നിർമാണ  നടപടിയുമായി  മുന്നോട്ടുപോകരുതെന്നാവശ്യപ്പെട്ടു  ഓർത്തഡോക്സ് സഭയുടെ  പ്രതിനിധികൾ  കോട്ടയത്തും  പത്തനംതിട്ടയിലും  ജനകീയ പ്രതിരോധ  യാത്രയുമായി  വന്ന  പാർട്ടി സെക്രട്ടറി  എം  ഗോവിന്ദൻ  മാസ്റ്ററെ  ചെന്ന് കണ്ടിരുന്നു . അപ്പോൾ  അദ്ദേഹം പറഞ്ഞത്  ഈ വിഷയത്തിൽ  നിങ്ങള്ക്ക് എന്തെങ്കിലും  നീക്കുപോക്കുകൾ  ഉയുണ്ടാകണമെങ്കിൽ  നേരിട്ട് ചെന്ന് സി എമ്മിനെ  കാണുവാനാണന് .

അങ്ങനെ  മത്തായി  വന്നു .. മുഖ്യനെ  കണ്ടു .. കാര്യങ്ങൾ  സബൂറാക്കി ...
എന്നാലും  മൂന്നുമാലയുള്ള ഞങ്ങടെ   മത്തായി മൂന്നാമ ....മലബാറിൽനിന്നും  കഞ്ഞി കുടിക്കാൻ വേണ്ടി മാത്രം  ഞങ്ങളെ  എന്തിനാണ്  തിരുവനന്തപുരത്തു  കൊണ്ടുപോയത്  എന്ന ഒരു  പാതിരിയുടെ  തേഞ്ഞ   ഒരു ശബ്ദം  ഇപ്പോഴും  അന്തരീക്ഷത്തിൽ  മുഴങ്ങുന്നുണ്ട് .

Readers Comment

Add a Comment