Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:22 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലപ്പുഴ പാണാവള്ളിയിൽ  മുത്തൂറ്റ്  റോയ്  ഉൾപ്പടെയുള്ളവരുടെ  ഉടമസ്ഥതയിൽ  അനധികൃതമായി നിര്‍മിച്ച കാപികോ റിസോർട്ട് പൊളിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്ന് ഹർജി ലിസ്റ്റ് ചെയ്തിരുന്ന ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സി.ടി. രവികുമാർ, താൻ ഈ ഹർജി കേൾക്കാതിരിക്കുന്നതാണ് ശരിയെന്ന് വ്യക്തമാക്കി.

റിസോർട്ട് പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജനസമ്പർക്ക സമിതിയെന്ന സംഘടനയാണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നത്. അനധികൃതമായി നിർമ്മിച്ച കാപികോ റിസോർട്ട് പരിസ്ഥിതി അനുമതിയില്ലാതെ പൊളിക്കുന്നതിനെതിരെ മത്സ്യത്തൊഴിലാളികളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ ഇന്ന് കേൾക്കാമെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ് നേതൃത്വം നൽകിയ ബെഞ്ച് അറിയിച്ചിരുന്നു.

എന്നാൽ ജസ്റ്റിസ് അനിരുദ്ധ ബോസ് ഇന്ന് അവധി ആയതിനാൽ ജസ്റ്റിസ് സി.ടി. രവികുമാർ, സുധാൻഷു ദുലിയ എന്നിവർ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹർജി ലിസ്റ്റ് ചെയ്തിരുന്നത്. ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ തന്നെ താൻ ഈ ഹർജി കേൾക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് രവികുമാർ വ്യക്തമാക്കുകയായിരുന്നു.

കാപികോ റിസോർട്ടിലെ 54 കോട്ടേജുകളിൽ 34 എണ്ണം പൂർണ്ണമായും പൊളിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. മാർച്ച് 25 നകം ഇരുപത് കോട്ടേജുകൾ കൂടി പൂർണ്ണമായും പൊളിക്കുമെന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. മാർച്ച് 28ന് മുൻപ് കാപികോ റിസോർട്ട് പൂർണ്ണമായും പൊളിച്ചു നീക്കണമെന്നാണ് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് അന്ത്യശാസനം നൽകിയിക്കുന്നത്.

54 വില്ലകളുള്ള  റിസോർട്ടാണ് പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്തിൽ കാപികോ ഗ്രൂപ്പ് പണിതത്.  സ്റ്റാൻഡേർഡ്, ഡീലക്സ്, ഡബിൾ പൂൾ എന്നിവയാണ് വില്ലകൾ. സ്റ്റാൻഡേർഡിലും ഡീലക്സിലും ഓരോ പൂൾ വീതം . ഡബിൾ പൂളിൽ കുട്ടികൾക്കായുള്ള പൂളും പ്രത്യേകമുണ്ടായിരുന്നു . 55,000 രൂപ വരെ  പ്രതിദിന വാടക ഉദ്ദേശിച്ചിരുന്നു. സിംഗപ്പൂർ ആസ്ഥാനമായി ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ ബനിയൻ ട്രീക്കാണ്  ഇവർ ഹോട്ടലിന്റെ നടത്തിപ്പ് നൽകിയിരുന്നത്.

കമ്പനിയുടെ രാജ്യത്തെ തന്നെ ആദ്യ പദ്ധതികളിലൊന്നായിരുന്നു കാപികോ റിസോർട്ട്. പദ്ധതിക്കായി 1600 കിലോവാട്ടിന്റെ രണ്ടു ട്രാൻസ്ഫോമർ, 1010 കിലോവാട്ടിന്റെ രണ്ടു ജനറേറ്റർ, 750 ടണ്ണിന്റെ മൂന്നു ചില്ലർ യൂണിറ്റ്, 11 ബഗി വാൻ, വടുതലയിൽ നിന്ന് സഞ്ചാരികളെ വേഗത്തിൽ എത്തിക്കാൻ വിദേശ നിർമിത സ്പീഡ് ബോട്ടുകൾ എന്നിവ എത്തിച്ചിരുന്നു. വൈദ്യുതിക്കായി തൈക്കാട്ടുശേരിയിൽ നിന്ന് 1.3 കിലോമീറ്റർ നീളമുള്ള കേബിൾ കായലിനടിയിലൂടെ സ്ഥാപിച്ചു.

വർഷം മുഴുവൻ ആവശ്യമായ വെള്ളം സംഭരിക്കാവുന്ന മഴവെള്ള സംഭരണിക്കു പുറമേ 300 കിലോലീറ്ററിന്റെ സീവേജ് ട്രീറ്റ്്മെന്റ് പ്ലാന്റും റിസോർട്ടിലുണ്ട്. കെഎസ്ഇബി, ജലവിഭവ വകുപ്പ്, ജലഗതാഗത വകുപ്പ് എന്നിവയുടെ പ്രത്യേക അനുമതി വാങ്ങിയാണ് കായലിൽ 8 മീറ്റർ ആഴത്തിൽ കേബിൾ സ്ഥാപിച്ചത്. ആകെ 320 കോടിയാണ് കെട്ടിടങ്ങൾക്കും ഉപകരണങ്ങൾക്കുമായി ചെലവഴിച്ചത്.
കോട്ടയം മുണ്ടക്കയത്തെ ഹിൽ റിസോർട്ടും മാരാരിക്കുളത്തെ ബീച്ച് റിസോർട്ടുമായി ചേർത്ത് മൂന്നു റിസോർട്ടുകളുടെ പാക്കേജായി നടപ്പാക്കാനായിരുന്നു ശ്രമം. ബെഡ്റൂം, ബാത്റൂം, സ്വിമ്മിങ് പൂൾ, പൂൾ ഷവർ എന്നിവ ഉൾപ്പെടുന്നതാണ് സ്റ്റാൻഡേർഡ് വില്ല. എസിയും വൈദ്യുത വിതരണ സംവിധാനങ്ങളുമടക്കം 45 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ ഓരോ വില്ലയിലുമുണ്ടായിരുന്നു . 55 ലക്ഷത്തിലധികം രൂപയാണ് ഓരോ വില്ലയുടെയും ആകെ മുടക്ക്. റിസോർട്ടിലെ എല്ലാ വില്ലകളും കായലിന് അഭിമുഖമാണ്.

24 ഏക്കർ വിസ്തൃതിയുള്ള നെടിയതുരുത്തിൽ 11 ഏക്കറോളം സ്ഥലത്തായിരുന്നു  നിർമാണം. 3.7 ഏക്കർ സ്ഥലത്തിനു  മാത്രമാണ്  പട്ടയം ഉണ്ടായിരുന്നത് .  ഭൂമി കയ്യേറിയത് തങ്ങളല്ലെന്നാണ് റിസോർട്ട് മാനേജ്മെന്റിന്റെ നിലപാട്.
 2008ൽ തന്നെ റിസോർട്ട് നിർമാണം നിയമം ലംഘിച്ചാണെന്നു കാണിച്ച് സമീപവാസികൾ ചേർത്തല മുനിസിപ്പൽ കോടതിയെ സമീപിച്ചു. 2011ൽ തഹസിൽദാർ നിയമ ലംഘനങ്ങൾ കണ്ടെത്തി.

പാണാവള്ളി ∙ മലയാറ്റിൽ നികർത്തിൽ എ.കെ. സൈലന്റേത് ഉൾപ്പെടെ 13 ഊന്നിവലകൾ റിസോർട്ട് നിർമാണത്തിലെ ഭൂമി കയ്യേറ്റത്തിനിടെ നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് തുടങ്ങിയ നിയമയുദ്ധമാണ്  കാപികോ  റിസോർട്ട് പൊളിക്കൽ വരെ എത്തിച്ചത്.

ഊന്നിവലകൾ നശിപ്പിക്കപ്പെട്ടതിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചേർത്തല മുൻസിഫ് കോടതിയിൽ 2008ൽ സമർപ്പിച്ച ഹർജി സാങ്കേതിക കാരണങ്ങളാൽ തള്ളിയെങ്കിലും സൈലൻ സബ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചു.

2013ൽ  റിസോർട്ട് പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. റിസോർ‌ട്ട് ഉടമകളുടെ അപ്പീലുകൾ തള്ളി സുപ്രീം കോടതി 2020ൽ ഹൈക്കോടതി ഉത്തരവ് ശരിവച്ചു.

സ്പ്രീംകോടതി  ഉത്തരവനുസരിച്ചു  പൊളിക്കൽ  നടപടികൾ  തുടങ്ങി കഴിഞ്ഞിട്ടുപോലും  ജില്ലാ  ഭരണകൂടത്തെയും  ഭരണ  മുന്നണിയെയും ... പ്രാദേശിക  രാഷ്ട്രീയ  കക്ഷികളെയും സ്വാധീനിച്ചു  കാലവിളംബം  ഉണ്ടാക്കി  പൊളിക്കൽ  നിർത്തിവെക്കാനുള്ള  തത്രപ്പാടിലാണ്  മുത്തൂറ്റ്  റോയിയും  സംഘവും .

Readers Comment

Add a Comment