Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഹാസ്യ നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനിയായ നിഷ (ആശ–38) ആണ് മരിച്ചത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. . ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് തൂങ്ങിയ നിലയിൽ ആശയെ കണ്ടത്. സംഭവസമയത്ത് ഉല്ലാസ് പന്തളം വീട്ടിലുണ്ടായിരുന്നു എന്നും റിപ്പോർട്ടുണ്ട്.വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനാണ് ഉല്ലാസ് പന്തളം.
ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു എന്നും തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഒന്നാം നിലയില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നും റിപ്പോർട്ടുണ്ട്. . ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങാന്‍ കിടന്നിരുന്നതെന്നു പൊലീസ് പറയുന്നു. ഈയിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്. മൃതദേഹം അടൂർ ഗവ. ആശുപത്രിയിൽ .
അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും ആശയും താമസം മാറിയത്. പന്തളത്താണ് താമസം. വീട്ടമ്മയായിരുന്നു ആശ. ഇരുവർക്കും രണ്ടു മക്കളാണ് ഇന്ദുജിത്തും സൂര്യജിത്തും. അൻപതോളം സിനിമകളിൽ അഭിനയിച്ച ഉല്ലാസ് രാഷ്ട്രീയ പാർട്ടിയിലും സജീവമായിരുന്നു.
കുംഭാരീസ്, മാസ്ക്, മൊഹബത്തിൽ കുഞ്ഞബ്ദുള്ള, ഒരു മാസ് കഥ വീണ്ടും, സവാരിഗിരിഗിരി എന്നിങ്ങനെ നിരവധി സിനിമകളിലും സ്റ്റേജ് ഷോകളിലും ഉല്ലാസ് സജീവ സാന്നിധ്യമായിരുന്നു. തനിക്ക് കുറേ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നല്ലൊരു വേഷം കിട്ടുന്നത് സ്വപ്നം കണ്ടാണ് ഇരിക്കുന്നത്. ആളുകൾ ഓർത്തിരിക്കുന്ന ഒരു മുഴുനീള കഥാപാത്രം എന്നും അടുത്തിടെ ഉല്ലാസ് പറഞ്ഞിരുന്നു.
പന്തളം ബാലൻ തിരുവനന്തപുരത്ത് തുടങ്ങിയ ‘ഹാസ്യ’ എന്ന ട്രൂപ്പിലൂടെയാണ് പ്രഫഷനൽ മിമിക്രിയിലേക്ക് ഉല്ലാസ് ചുവടുവയ്ക്കുന്നത്. പിന്നീട് വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായി മാറുകയായിരുന്നു ഉല്ലാസ് പന്തളം. അതേസമയം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന അദ്ദേഹത്തിന്റെ കുടുംബജീവിതത്തിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം.
28.82°C








