Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:11 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ആയിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയാകും. വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവരെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു.

കെ കെ മഹേശന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റെ ഉത്തരവ്. മാനസിക പീഡനവും കള്ളക്കേസില്‍ കുടുക്കിയതു മൂലവുമാണ് കെ കെ മഹേശന്‍ ആത്മഹത്യ ചെയ്തത് എന്നാണ് ഭാര്യയുടെ വാദം. വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവരാണ് ഇതിന് കാരണമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇവരെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നേരത്തെ ഈ ആവശ്യം മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. 

തുടര്‍ന്ന് കെ കെ മഹേശന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. സിആര്‍പിസി 154 പ്രകാരം കേസെടുക്കേണ്ട സംഭവമാണിതെന്നും അതിനാല്‍ മജിസ്‌ട്രേറ്റ് കോടതി വീണ്ടും വാദം കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വാദം കേട്ട ശേഷമാണ് ആലപ്പുഴ കോടതിയുടെ ഉത്തരവ്.

 

Readers Comment

Add a Comment