Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:28 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കായല്‍ കയ്യേറ്റ കേസില്‍ നടന്‍ ജയസൂര്യക്കെതിരെ കുറ്റപത്രം സമർപ്പിച്ച് വിജിലന്‍സ് അന്വേഷണ സംഘം. ജയസൂര്യയുടെ നേതൃത്വത്തില്‍ ചിലവന്നൂർ കായൽ കയ്യേറി മതിൽ നിർമിച്ചെന്ന കേസിലാണ് വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ജയസൂര്യക്കെതിരായ പരാതിയില്‍ 6 വർഷം മുമ്പായിരുന്നു മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ് ഐ ആർ റജിസ്റ്റർ ചെയ്തത്.

എന്നാല്‍ കേസില്‍ ഇതുവരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടിരുന്നില്ല. ഇതോടെ ഹർജിക്കാരനായ ഗിരീഷ് ബാബു ഇതിനെതിരെ വീണ്ടും കോടതിയില്‍ ഹർജി ഫയല്‍ ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇന്നലെ കുറ്റപത്രം സമർപ്പിക്കാന്‍ വിജിലന്‍സ് തയ്യാറായത്.

കടവന്ത്രയിലെ തന്റെ വീടിന് സമീപത്തായി സ്വകാര്യ ബോട്ട് ജെട്ടിയും ചുറ്റുമതിലും ജയസൂര്യ സ്വന്തം നിലയ്ക്ക് നിർമ്മിച്ചിരുന്നു. ഈ നിർമ്മാണങ്ങള്‍ ചിലവന്നൂർ കായൽ പുറമ്പോക്കു കയ്യേറി നിർമിച്ചതാണെന്നായിരുന്നു പരാതിക്കാരന്‍ ഹർജിയിലൂടെ ഉന്നയിച്ച ആരോപണം. കണയന്നൂർ താലൂക്ക് സർവേയർ പരിശോധനയിലൂടെ ഇത് ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു.

കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്‍റെ പരാതിയില്‍ 2016 ഫെബ്രുവരിയിലാണ് ജയസൂര്യക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിടുന്നത്. കായല്‍ഭൂമി കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചത് സര്‍ക്കാ‍ർ സംവിധാനങ്ങള്‍ ദുരുപയോഗിച്ചാണെന്ന സംശയത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി വിജിലന്‍സ് ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. കോടതിയുടെ സംശയം ശരിവെച്ചുകോണ്ടാണ് കുറ്റപത്രം. ജയസൂര്യ കായല്‍തീരം കയ്യേറിയിട്ടുണ്ടെന്നും അതിന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇങ്ങനെ സഹായിച്ച കോര്പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ കെ പി രാമചന്ദ്രന്‍ എന്‍എം ജോര്‍ജ്ജ് ഗിരിജാ ദേവി തുടങ്ങിയവരെയും പ്രതിചേര്‍ത്താണ് കുറ്റപത്രം.

കോര്‍പറേഷന്‍ മുന്‍ സെക്രട്ടറിയെയും സര്‍വെയറടക്കമുള്ള റവന്യു ഉദ്യോഗസ്ഥരെയും പ്രതിചേര്‍ക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപെട്ടെങ്കിലും ഇവർക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. കോടതിയില്‍ നേരിട്ട് ഹാജരാകാൻ പ്രതികള്‍ക്ക് ഉടന്‍ സമന്‍സയക്കും. അതേസമയം കുറ്റപത്രത്തിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

Readers Comment

Add a Comment