Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:16 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പത്തനംതിട്ട ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് ക്രൂരകൃത്യങ്ങളുടെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇരട്ട നരബലിക്ക് ശേഷം കൊല്ലപ്പെട്ട സ്ത്രീകളുടെ മാസം മൂവരും കറിവെച്ച് കഴിച്ചുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പൊലീസ് പിടിയിലായ ലൈലയാണ് ഇത് സംബന്ധിച്ച മൊഴി നല്‍കിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സിദ്ധനായി എത്തിയ മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് സ്ത്രീകളുടെ മാംസ് കറിവെച്ച് കഴിച്ചതെന്നാണ് ലൈ പൊലീസിനോട് വ്യക്തമാക്കിയത്.

കൂടുതല്‍ ഐശ്വര്യവും സമ്പത്തും വേണമെങ്കില്‍ ഇങ്ങനെ ചെയ്യണമെന്നായിരുന്നു സിദ്ധന്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളിൽ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നരബലിക്ക് മുന്‍പ് ആഭരങ്ങള്‍ കൈക്കലാക്കുകയും ചെയ്തിരുന്നു. യാതൊരു കൂസലും ഇല്ലാതെയാണ് ഇക്കാര്യങ്ങള്‍ ലൈലന തുറന്ന് പറഞ്ഞതെന്നും റിപ്പോർട്ടില്‍ പറയുന്നു.

വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ ലൈല വ്യക്തമാക്കിയത്. മാസം എടുത്ത് കറിവെച്ച് കഴിച്ചതിന് ശേഷം മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നു. എന്നാല്‍ ലൈലയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്നും പൊലീസ് വ്യക്തമാക്കുന്നു.

Readers Comment

Add a Comment