Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമേരിക്കന്‍ പ്രസിഡന്റ്, മിസ്റ്റര്‍ ഡൊണാള്‍ഡ് ട്രംപിനെ കാണുമ്പോള്‍, ഇനിയെങ്കിലും മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ ഓര്‍മ്മിക്കണം! എന്റെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കിക്കേ... എേേന്തേ...ങ്കിലും കുഴപ്പമുണ്ടോ? വൈറ്റ്ഹൗസില്‍, നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിയുള്ള പ്രസംഗത്തിനിടെ ട്രംപ് ഇടയ്ക്കിടെ പപ്പുവാകും! അതിന് ആ പാവത്തിനെ കുറ്റം പറയേണ്ട. അധികമൊന്നുമില്ല.... ലേശം.... എവിടെയോ ഒരു പിരി- അത്രേയുള്ളൂ. ഒരു ചെറിയ... സ്പാനര്‍ കിട്ടിയാല്‍ തീര്‍ക്കാവുന്ന പ്രശ്‌നമേയുള്ളൂ.

അമേരിക്കന്‍ സര്‍വകലാശാലകളില്‍, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലും ബിഹേവിയറല്‍ സയന്‍സിലും പഠനം നടത്തുന്ന ഗവേഷകര്‍ കുറച്ചുനാളായി, ലൂസായിപ്പോയ ട്രംപിന്റെ പിരിക്കു പിന്നാലെയാണ്. നിസ്സാരമല്ലല്ലോ വിഷയം- അമേരിക്കന്‍ പ്രസിഡന്റിന്റെ തലച്ചോറിന്റെ കാര്യമല്ലേ? അതിനു പിരിയിളകിയാല്‍ ലോകത്തിന്റെ പിരിയിളകിപ്പോകും.

പ്രസംഗങ്ങള്‍ക്കിടെ ട്രംപിന്റെ അംഗവിക്ഷേപങ്ങളും പെരുമാറ്റരീതികളും സൂക്ഷ്മമായി വിശകലനം ചെയ്താണ് അമേരിക്കന്‍ ഗവേഷകര്‍ ആ മസ്തിഷ്‌കരഹസ്യം ചികയുന്നത്. കഴിഞ്ഞ ജൂണില്‍ ട്രംപിന് 72 വയസ്സു കഴിഞ്ഞു. പക്ഷേ, ചിലപ്പോഴൊക്കെ ഏഴു വയസ്സുകാരന്റെ ബുദ്ധിയും ചേഷ്ടകളുമാണ് ട്രംപിനെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. സമീപകാലത്തായി ഇത്തരം ചേഷ്ടാ വൈകല്യങ്ങള്‍ (ബിഹേവിയറല്‍ അബ്‌നോര്‍മാലിറ്റീസ്) കൂടുതലാണത്രേ!
 
പ്രസംഗത്തിനായി ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോഡിയത്തിലേക്കുള്ള നടപ്പിന്റെ രീതി, സംസാരത്തിനിടെ വെള്ളം കുടിക്കാനായി കുപ്പിയോ ഗ്ലാസോ രണ്ടു കൈകൊണ്ടും എടുക്കുന്ന രീതി, അത് പിടിക്കുന്ന രീതി, വെള്ളം കുടിച്ചുതീരുന്നത്ര സമയം ഗ്ലാസില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി, രണ്ടു കൈകൊണ്ടും പിടിച്ച് ഗ്ലാസ് താഴെ വയ്ക്കുന്ന രീതി, അതു കഴിഞ്ഞുള്ള  വിഡ്ഢിച്ചിരി.... ഇതൊക്കെ ബിഹേവിയറല്‍ സയന്‍സില്‍ പഠന വിഷയമാണ്.

അങ്ങനെ പരിശോധിക്കുമ്പോള്‍ ബുദ്ധിയും പക്വതയും ഉറയ്ക്കാത്ത ഒരു ബാലന്റെ മസ്തിഷ്‌ക വികാസമേ സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് ഉള്ളൂവെന്ന് തോന്നും. സ്വഭാവചേഷ്ടകള്‍ നമ്മുടെ ചിന്തയുടെയും  അനുഭവത്തിന്റെയും അതിനോടുള്ള പ്രതികരണത്തിന്റെയും പ്രകടഭാവമാണ്. ഒരാള്‍ എന്താണോ, അത് അയാളുടെ ചേഷ്ടകളില്‍ നിന്ന് തിരിച്ചറിയാം.

കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി എന്ന് ന്യൂറോസയന്‍സിലും സൈക്കോളജിയിലും ഒരു ചികിത്സാശാഖയുണ്ട്. നേരത്തേ ട്രംപിന്റെ കാര്യത്തില്‍ ഗവേഷകര്‍ ശ്രദ്ധിച്ച മട്ടിലുള്ള സ്വഭാവ സവിശേഷതള്‍, ചേഷ്ടാവൈകല്യങ്ങള്‍, വിചിത്ര പ്രതികരണങ്ങള്‍, അമിത ഉത്കണ്ഠ തുടങ്ങിയ വൈകാരിക അസന്തുലിതാവസ്ഥകള്‍ കണ്ടുപിടിച്ച് അതിന് മനശ്ശാസ്ത്ര ചികിത്സ നല്‍കുന്ന രീതിയാണ് ഇത്.

ഡൊണാള്‍ഡ് ട്രംപിന് അല്പം ബിഹേവിയറല്‍ തെറാപ്പി വേണമെന്നാണ് യു,എസ് ഗവേഷകരുടെ രഹസ്യ അഭിപ്രായം. പക്ഷേ, എടോ... തനിക്ക് വട്ടാണെന്ന് ട്രംപിന്റെ മുഖത്തു നോക്കി ആര് പറയും? ചികിത്സിക്കാതിരുന്നാല്‍ ശരിയാകുമോ? ലോകത്തെ ചാരമാക്കാന്‍ പോന്നത്ര ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന രഹസ്യ സൈനിക ഗോഡൗണുകളുടെ ഇലക്‌ട്രോണിക് താക്കോല്‍ തലയണക്കീഴില്‍ വച്ച് ഉറങ്ങുന്നയാളാണ്. ഉറക്കത്തിനിടെ ആ കൈ ഒന്നു നീണ്ടു ചെന്നാല്‍ തീര്‍ന്നില്ലേ കഥ! ഇനി ട്രംപിന്റെ മുഖം ഒന്നു ശ്രദ്ധിച്ചുനോക്കൂ. എേേന്തേ.... ങ്കിലും തോന്നുന്നുണ്ടോ?

Readers Comment

Add a Comment