Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഐഎസ്ആർഒ ചാരക്കേസിൽ പ്രതിചേർക്കപ്പെടുകയും പിന്നീട് കുറ്റമുക്തയാക്കുകയും ചെയ്ത മാലിദ്വീപ് വനിത ഫൗസിയ ഹസൻ അന്തരിച്ചു. 80 വയസായിരുന്നു. അർബുദബാധയെ തുടർന്ന് ശ്രീലങ്കയിൽ ചികിത്സയിലിരിക്കേയാണ് മരണം. മാലിദ്വീപ് വിദേശകാര്യ മന്ത്രാലയമാണ് മരണവിവരം സ്ഥിരീകരിച്ചത്.
ഐഎസ്‌ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയും. 1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ ജയിൽവാസമനുഭവിച്ച ഇരുവരും പിന്നീട് കുറ്റവിമുക്തരായി. എന്നാൽ നിലവിൽ ഇതുവരെ നഷ്ടപരിഹാരം ഒന്നും തന്നെ ലഭിച്ചിട്ടില്ല. സ്വകാര്യസന്ദർശനത്തിനായി കഴിഞ്ഞദിവസമാണ് ഫൗസിയ ഹസൻ ശ്രീലങ്കയിലെത്തിയത്. അവിടെവച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പട്ടത്.
1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്‌കൂൾ, കൊളംബോ പോളിടെക്‌നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.1957ൽ മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ ക്ലർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1998 മുതൽ 2008 വരെ മാലദ്വീപിലെ നാഷനൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിങ് ഒഫിസറായിരുന്നു.
ഐ എസ് ആർ ഒ ഗൂഢാലോചനാക്കേസിൽ സിബിഐ അന്വേഷണത്തിനെതിരെ കുറച്ചുകാലം മുമ്പ് അവർ രംഗത്തുവന്നിരുന്നു. മുൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം സി ബി ഐ വലിച്ചിഴക്കുകയാണെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടെന്നും ഫൗസിയ പറഞ്ഞിരുന്നു.
സുപ്രീംകോടതി ഉത്തരവ് പ്രകാരം ഉന്നത പൊലീസുദ്യോഗസ്ഥരെ പ്രതികളാക്കി ഐ എസ് ആർ ഓ ഗൂഢാലോചനാക്കേസിൽ സി ബി ഐ അന്വേഷണം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. തന്റെ മൊഴിപോലും കൃത്യമായി രേഖപ്പെടുത്തിയില്ല. 80 വയസായ തനിക്ക് ഈ ജന്മത്തിൽ നീതികിട്ടുമെന്ന് തോന്നുന്നില്ലെന്നും ഫൗസിയ ഹസൻ പറഞ്ഞു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ മാലി ഫൗസിയ ഹസ്സന്റെ മൊഴി സി.ബി.ഐ. രേഖപ്പെടുത്തിയിരുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് മൊഴിയെടുത്തത്. സി.ബി.ഐ. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഫൗസിയ ഹസ്സന്റെ മൊഴി രേഖപ്പെടുത്തിയത്.
23.82°C








