Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:32 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയിൽ ട്രാൻസ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് മരിച്ചത്. 27 വയസായിരുന്നു. ചക്കരപ്പറമ്പിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു മൃതദേഹം. വര്‍ഷങ്ങളായി കൊച്ചിയിലാണ് ഷെറിൻ താമസിക്കുന്നത്. ആലപ്പുഴയാണ് സ്വദേശം.പങ്കാളിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സെലിൻ കടുത്ത മനോവിഷമത്തിൽ ആയിരുന്നുവെന്നുമാണ് സെലിന്റെ സുഹൃത്തുക്കൾ പറയുന്നത്. അതേസമയം ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാലാരിവട്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കൊച്ചിയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ അഞ്ച് ട്രാൻസ്ജൻഡറുകളാണ് മരിച്ചത്. അവസാനമായി മരിച്ചത് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സാണ്. ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അനന്യ മരിക്കുന്നതിന്റെ തലേദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.

Readers Comment

Add a Comment