Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:32 pm
  • 11th August, 2022
  • Overcast Clouds
29.28°C28.82°C
  • Humidity: 79 %
  • Wind: 2.44 km/h

Breaking News

  • ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. നിലവിൽ സെക്കന്റിൽ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. കൂടുതൽ വെള്ളം തുറന്ന് വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവില്ലെന്നത് ആശങ്ക സൃഷ്കിക്കുകയാണ്. ഈ സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നീക്കം. 
i2i News Trivandrum

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് കോടതി 106 വർഷം കഠിനതടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. 2017 ൽ കാട്ടാക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെയ്യാറ്റിൻകര സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി വി. ഉദയകുമാറാണ് ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് പുറമെ 17 ലക്ഷം രൂപ പിഴയും വിധിച്ചു. അമ്മ വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ ഇയാൾ മകളെ നിരന്തരമായി പീഡിപ്പിച്ചു. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കുറച്ചു ദിവസങ്ങൾക്കു ശേഷം മകൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് മനസിലാക്കിയത്. ഡോക്ടർ പോലീസിനെ അറിയിക്കണമെന്ന് പറഞ്ഞെങ്കിലും പ്രതി വിസമ്മതിക്കുകയും കുട്ടിയുടെ അമ്മയുടെ സഹോദരിയെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ അപ്പോഴും ഗർഭത്തിന് ഉത്തരവാദി ആരെന്ന് ആർക്കും അറിയില്ലായിരുന്നു. ഗർഭം അലസിപ്പിക്കാൻ പ്രതി തുനിഞ്ഞെങ്കിലും ബന്ധുക്കൾ സമ്മതിച്ചില്ല. പോലീസ് കേസെടുത്ത് കുട്ടിയോട് ചോദിച്ചെങ്കിലും കുട്ടി ആരെന്ന വിവരം വെളിപ്പെടുത്താത്തതിനാൽ ഗർഭിണിയായ കുട്ടിയെ ചൈൽഡ് വെൽഫെയർ സെന്ററിൽ ഏൽപ്പിച്ചു. തുടർന്ന് നടത്തിയ കൗണ്സിലിങ്ങിൽ കുട്ടി പിതാവിന്റെ പേര് വെളിപ്പെടുത്തുകയായിരുന്നു. 2017  ഒക്ടോബറിൽ കുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. തുടർന്ന് ഡിഎൻഎ പരിശോധനയിലും കുട്ടി പറഞ്ഞത് ശെരിയാണെന്ന് തെളിഞ്ഞു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അജിത്ത തങ്കയ്യ, അഡ്വ. ഗോപിക ഗോപാൽ എന്നിവർ ഹാജരായി. 

ഇന്ന് മകളെ അച്ഛൻ പീഡിപ്പിക്കുന്ന നിരവധി വാർത്തകൾ പുറത്തുവന്നുകൊണ്ടേയിരിക്കുകയാണ്. ഇതിന് ഒരു അന്ത്യമില്ലാതെ തുടരുമ്പോൾ പലപ്പോഴും നീതിപീഠം ഒരു നോക്കുകുത്തിയായി പോകുന്നോ എന്ന് തോന്നിപോകും. എന്തുതന്നെയായാലും ഇത്തരം ക്രൂരത ചെയ്യുന്നവർക്ക് കഠിനമായ ശിക്ഷ തന്നെ നൽകണം എന്ന് തന്നെയാണ് പറയാനുള്ളത്.

Readers Comment

Add a Comment