Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രളയകാലത്തെ രക്ഷകന്‍ ജെയ്‌സല്‍ അറസ്റ്റിലായിരിക്കുകയാണ്. യുവതിയുടെയും യുവാവിന്റേയും ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ്. 2018ല്‍ മലപ്പുറത്തെ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ജെയ്‌സല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. വീടുകളില്‍ കുടുങ്ങിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ രക്ഷപ്പെടുത്താന്‍ ഫൈബര്‍ വള്ളത്തില്‍ എത്തിയതായിരുന്നു ജെയ്‌സല്‍. ഒരു സ്ത്രീ വള്ളത്തില്‍ കയറുന്നതിനിടെ വെള്ളത്തിലേക്ക് വീണു. ഇതോടെ പ്രായമായ രണ്ടു സ്ത്രീകള്‍ പേടിച്ച് വള്ളത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല. ഇതോടെ ജെയ്‌സല്‍ കമിഴ്ന്ന് കിടന്ന് മുതുകില്‍ ചവിട്ടി കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഈ ദൃശ്യം വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോൾ ഇയാൾക്കെതിരെ താനൂർ ബീച്ചിൽ ഇരിക്കുകയായിരുന്ന യുവാവിനെയും വനിതാ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത് . ഐപിസി 385 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും. 2021 ഏപ്രിൽ 15 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കാറിൽ ഇരിക്കുകയായിരുന്നവരെ സമീപിച്ച് ചിത്രങ്ങൾ എടുക്കുകയും തുടർന്ന് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇങ്ങനെ ചെയ്യാതിരിക്കണമെങ്കിൽ ഒരു ലക്ഷം രൂപ നല്‍കണമെന്നും ഭീഷണിയായി. കൈയിൽ പണമില്ലാതിരുന്നതിനാൽ സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ വഴി 5000 രൂപ നൽകിയതോടെയാണ് യുവതിയെയും യുവാവിനെയും പോകാൻ അനുവദിച്ചത്. തുടർന്ന് ഇവർ താനൂർ പോലീസിൽ പരാതി നൽകി. ഇതോടെ ജെയ്‌സല്‍ മുങ്ങുകയും തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ജെയ്‌സല്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി ഇത് തള്ളി. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച താനൂര്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പ്രതി പിടിയിലായത്. പ്രതി ജില്ല കോടതിയിലും ഹൈകോടതിയിലും നൽകിയ മുൻകൂർ ജാമ്യ അപേക്ഷകൾ തള്ളിയിട്ടുള്ളതാണെന്നും പൊലീസ് അറിയിച്ചു.
മുൻപ് കേസ് ഉണ്ടായ സമയത്ത് ആരോപണങ്ങൾക്ക് മറുപടിയുമായി ജൈസൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കു വെച്ചിരുന്നു. മലപ്പുറം സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ ആണ് 5 മിനിറ്റിൽ അധികം ദൈർഘ്യം വരുന്ന വീഡിയോയിലൂടെ ജെയ്‌സല്‍ മറുപടി പറഞ്ഞത്. തൻ്റെ ഗൂഗിൽ പേ നമ്പർ അറിയുന്ന ആർക്കും തനിക്ക് പണം അയക്കാം എന്നിരിക്കെ താൻ ഭീഷണിപ്പെടുത്തിയതിന്റെ എന്ത് തെളിവ് ആണ് ഉള്ളത് എന്ന് ജെയ്‌സല്‍ ചോദിക്കുന്നു. മാത്രമല്ല ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ, വീഡിയോ ഉണ്ടോ എന്നാണ് ജെയ്‌സലിൻ്റെ ചോദ്യം. താൻ ഇപ്പൊൾ കൊല്ലത്ത് ആണ് എന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ അന്ന് രാത്രി കൊല്ലത്ത് എത്തിയത് ആണ് എന്നും വണ്ടി കേടായി വർക്ഷോപ്പിൽ ആണ് എന്നും ജെയ്‌സൽ പറഞ്ഞിരുന്നു.
28.82°C








