Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രായപൂർത്തിയാകാത്ത സെമിനാരി വിദ്യാർഥികളെ പ്രകൃതിവിരുദ്ധപീഡനത്തിനും ലൈംഗിക വൈകൃതങ്ങൾക്കും വിധേയരാക്കിയ സംഭവത്തിൽ പള്ളി വികാരിക്ക് 18 വർഷം കഠിനതടവ്. ലത്തീൻ കത്തോലിക്കാസഭയുടെ കൊല്ലം കോട്ടാത്തല സെന്‍റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളത്തിനാണ് കഠിനതടവ് വിധിച്ചിരിക്കുന്നത്.
പോക്സോ നിയമപ്രകാരം മൂന്ന് കേസുകളിലായി അഞ്ചുവർഷം വീതവും ഒരു കേസിൽ മൂന്ന് വർഷവും ഉൾപ്പടെ 18 വർഷത്തെ കഠിനതടവും ഓരോ ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. പിഴത്തുക നഷ്ടപരിഹാരമായി വിദ്യാർഥികൾക്ക് നൽകാനും ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് നിർദേശം നൽകി. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി (പോക്സോ) കെ.എൻ. സുജിത്താണ് വിധി പ്രഖ്യാപിച്ചത്
.2016ൽ ഇയാൾ കൊട്ടാരക്കര തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിലെ വൈദികനായിരുന്നു. ചെന്നൈ ആസ്ഥാനമായ എസ്ഡിഎം സന്യാസി സമൂഹത്തിലെ അംഗമായിരുന്നു കത്തനാർ . സെമിനാരിയിൽ പഠിക്കാൻ എത്തിയ വിദ്യാർത്ഥികളെയാണ് പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചത്.
തിരുവനന്തപുരം ശിശുസംരക്ഷണസമിതിയിൽ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ പുത്തൂർ പൊലീസ് അന്വേഷണം നടത്തി ഇൻസ്പെക്ടർ ഷെനു തോമസ് കുറ്റപത്രം നൽകി. അന്വേഷണ വേളയിൽ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് ചെന്നൈയിൽ നിന്നാണ് പിടികൂടിയത്.
പ്രകൃതിവിരുദ്ധ പീഡനത്തിന് വൈദികനെ ശിക്ഷിച്ച വാർത്ത എല്ലാം പ്രമുഖ മാധ്യമങ്ങളും മുക്കി എന്നതും ശ്രദ്ധേയമാണ്. പുത്തൂർ പോലീസ് സ്റ്റേഷനിൽനിന്നും ഈ കേസ് സംബന്ധിച്ച യാതൊരുവിവരങ്ങളും മാധ്യമങ്ങൾ വിളിച്ചിട്ടു നൽകിയില്ല എന്നതും സഭയുടെ ഇടപെടൽ ഈ വിഷയത്തിൽ എത്രത്തോളമുണ്ടെന്ന് വെളിവാക്കുന്നു.
23.82°C








